ആര്‍എസ്പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ തിരിച്ചുവരാം: പിണറായി വിജയന്
തിരുവനന്തപുരം: ആര്‍എസ്പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് പിണറായി വിജയന് പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും യുഡിഎഫില്‍ നില്ക്കാന് സാധിക്കില്ല. അതുകൊണ്ട് എത്രയും വേഗം പുറത്ത് കടക്കുകയാണ് ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു.
ജെഡിയുവും അര്‍എസ്പിയും തെറ്റ് ഏറ്റ് പറഞ്ഞ് യുഡിഎഫ് വിട്ടാല്‍ തിരികെ എല്‍ഡിഎഫില്‍ എടുക്കാമെന്നാണ് നേരത്തെ പിണറായി പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപാധികളൊന്നും ഇല്ലാതെ ഇരു പാര്‍ട്ടികള്‍ക്കും തിരികെ ഇടതു മുന്നണിയിലേക്ക് വരാമെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരിക്കുന്നത്.

വിഎസിനും തനിക്കുമിടയില്‍ ഒരുകാലത്തും വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടി നിലപാട് കാത്ത് സൂക്ഷിക്കാന്‍ താന്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
താനോ വിഎസ്സോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടി ഇതിനെപ്പറ്റി തീരുമാനിക്കും. തീരുമാനം അനുസരിച്ചാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും പിണറായി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയെ അല്ല അത് നടപ്പാക്കിയ രീതിയെ ആണ് എതിര്‍ത്തത്. സര്‍ക്കാര്‍ മാറിയാലും വിഴിഞ്ഞം കരാര്‍ റദ്ദാക്കില്ല. പദ്ധതി അദാനി തന്നെ നടപ്പാക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications