ഘടക കക്ഷികളും മിണ്ടിത്തുടങ്ങി...പുകഞ്ഞ് പുകഞ്ഞ് മാണി പുറത്തേയ്‌ക്കോ?
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇത് ആദ്യമായി യുഡിഎഫ് ഘടക കക്ഷികളില്‍ മാണിയ്‌ക്കെതിരായ വിമര്‍ശനം. ഘടകകക്ഷിയായ ആര്‍എസ്പിയാണ് കെ എം മാണിയ്ക്ക് നേരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ബാര്‍കോഴ വിവാദം തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിയ്ക്ക് കാരണമായെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എഎ അസീസ് മാണിയ്‌ക്കെതിരെ സംസാരിച്ചത്. മാണി എന്തൊക്കെ പറഞ്ഞാലും പൊതുജനത്തിന് പ്രതിഷേധം ഉണ്ടെന്നും അതാണ് തിരഞ്ഞെടുപ്പില്‍ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മര്യാദ കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടതായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തിരിച്ച് വരാനും അവസരമുണ്ടായിരുന്നു. മാണിയ്‌ക്കെതിരെ ആദ്യമായാണ് ഒരു ഘടക കക്ഷി പരസ്യ നിലപാട് സ്വീകരിയ്ക്കുന്നത്. അതേ സമയം അസീസിന്റെ നിലപാടിനെ മന്ത്രി ഷിബു ബേബിജോണ്‍ തള്ളി. മാണിയും കോഴ വിവാദവും നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫില്‍ പുതിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.












Click it and Unblock the Notifications