സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതാവ് സമീപിച്ചെന്ന് ആര്‍എസ്പി
തിരുവനന്തപുരം: കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് തങ്ങളെ സമീപിച്ചതായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. യുഡിഎഫ് വിട്ട ഒരു പ്രമുഖ കക്ഷിയുട നേതാവാണ് സമീപിച്ചതെന്ന് പറഞ്ഞെങ്കിലും നേതാവിന്റെ പേരുപറയാന്‍ അദ്ദേഹം തയ്യാറായില്ല.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി ജനതാദളിനെയും ആര്‍എസ്പിയെയും ഇടതുപക്ഷത്തേക്ക് അടര്‍ത്തിമാറ്റാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ശ്രമം ഫലവത്താകില്ലെന്ന് അസീസ് പറഞ്ഞു. ആര്‍എസ്പി നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് വിടില്ലെന്നും മുന്നണിയില്‍ ഉറച്ചു നിര്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്.എസ്.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന് രംഗത്തെത്തിയതാണ് ആര്‍എസ്പി മുന്നണി വിടുകയാണെന്ന ചര്‍ച്ച സജീവമാക്കിയത്. എല്‍ഡിഎഫ് വിടാന്‍ മൂന്നു ദിവസം ആലോചിച്ചെങ്കില് യുഡിഎഫ് വിടാന്‍ മൂന്നു മണിക്കൂറുകള്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ചന്ദ്രചൂഡന്റെത് കേവലം വ്യക്തിപരമായ അഭിപ്രായമെന്നാണ് പ്രതികരിച്ചത്. അതേസമയം, യുഡിഎഫില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി സമ്മര്‍ദ്ദമുണ്ടാക്കാനുമാണ് ആര്‍എസ്പിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാന സര്‍ക്കാരിനെ പരമാവധി സമ്മര്‍ദ്ദിലാക്കി കാര്യം നേടിയെടുക്കകയാണ് ആര്‍എസ്പിയുടെ ശ്രമം.
-
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications