കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതാവ് സമീപിച്ചെന്ന് ആര്‍എസ്പി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് തങ്ങളെ സമീപിച്ചതായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. യുഡിഎഫ് വിട്ട ഒരു പ്രമുഖ കക്ഷിയുട നേതാവാണ് സമീപിച്ചതെന്ന് പറഞ്ഞെങ്കിലും നേതാവിന്റെ പേരുപറയാന്‍ അദ്ദേഹം തയ്യാറായില്ല.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി ജനതാദളിനെയും ആര്‍എസ്പിയെയും ഇടതുപക്ഷത്തേക്ക് അടര്‍ത്തിമാറ്റാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ശ്രമം ഫലവത്താകില്ലെന്ന് അസീസ് പറഞ്ഞു. ആര്‍എസ്പി നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് വിടില്ലെന്നും മുന്നണിയില്‍ ഉറച്ചു നിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

aa-azeez

കഴിഞ്ഞദിവസം യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ രംഗത്തെത്തിയതാണ് ആര്‍എസ്പി മുന്നണി വിടുകയാണെന്ന ചര്‍ച്ച സജീവമാക്കിയത്. എല്‍ഡിഎഫ് വിടാന്‍ മൂന്നു ദിവസം ആലോചിച്ചെങ്കില്‍ യുഡിഎഫ് വിടാന്‍ മൂന്നു മണിക്കൂറുകള്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാല്‍ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ചന്ദ്രചൂഡന്റെത് കേവലം വ്യക്തിപരമായ അഭിപ്രായമെന്നാണ് പ്രതികരിച്ചത്. അതേസമയം, യുഡിഎഫില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി സമ്മര്‍ദ്ദമുണ്ടാക്കാനുമാണ് ആര്‍എസ്പിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാന സര്‍ക്കാരിനെ പരമാവധി സമ്മര്‍ദ്ദിലാക്കി കാര്യം നേടിയെടുക്കകയാണ് ആര്‍എസ്പിയുടെ ശ്രമം.

English summary
RSP leader AA Azeez says Not thought about leaving UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X