കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിലപാടുകള്‍ മൂലം കേരളത്തിന്റെ ഇടതുപക്ഷ മനസ് നഷ്ടപ്പെടുകയാണ്; കോടിയേരിക്കെതിരെ ഷിബു ബേബി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ആരുമില്ലെന്നും രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചിരുന്നു.

1

എന്നാല്‍ കോടിയേരിയുടെ ഈ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തരത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇടത് മനോഭാവവുള്ള ഏതൊരു പൊതു പ്രവര്‍ത്തകനെയും ലജ്ജിപ്പിക്കുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. സിപിഎം എന്ന് മുതലാണ് വര്‍ഗീയസംഘടന നേതാക്കളുടെ ശൈലിയില്‍ ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലയിരുത്തി തുടങ്ങിയതെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. കുറിപ്പ് ഇങ്ങനെ,

2

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തരത്തില്‍ ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇടത് മനോഭാവവുള്ള ഏതൊരു പൊതു പ്രവര്‍ത്തകനെയും ലജ്ജിപ്പിക്കുന്നതാണ്. സി പി എം എന്ന് മുതലാണ് വര്‍ഗീയസംഘടന നേതാക്കളുടെ ശൈലിയില്‍ ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിലയിരുത്തി തുടങ്ങിയത്? ഇത് ഇന്ന് സി പി എം എത്തി നില്‍ക്കുന്ന അധ:പതനത്തിന്റെ നേര്‍ചിത്രമാണ്.

3

വിഭജനങ്ങള്‍ക്കതീതമായ ലോകമാണ് ഇടത് രാഷ്ട്രീയത്തിന്റെ ( ഇടത് മുന്നണിയുടെയല്ല ) സ്വപ്നം. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ജാതി - മതവിഭാഗങ്ങളെ എങ്ങനെ പ്രീണിപ്പിക്കാമെന്ന ചിന്തയാണ് സി പി എം നേതാക്കള്‍ക്ക് ഓരോശ്വാസത്തിലുമുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച തുടര്‍ഭരണത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും അതാണ്.

4

അടിമുടി ഇടത് രാഷ്ട്രീയത്തില്‍ നിന്നും അകന്ന് പോകുന്ന സി പി എമ്മിന് ഇപ്പോള്‍ വിഭജന തന്ത്രങ്ങളും വ്യക്ത്യാരാധനയുമൊക്കെയാണ് രാഷ്ട്രീയ ആയുധങ്ങള്‍. തിരുവനന്തപുരത്തെ മെഗാ തിരുവാതിരയിലെ പാട്ടിലെ വരികള്‍ കേട്ട് പിണറായി വിജയന് ലജ്ജ തോന്നിയില്ലെങ്കിലും സാധാരണക്കാരായ കമ്യൂണിസ്റ്റുകാര്‍ക്ക് അത് തോന്നേണ്ടതാണ്.

5

കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെങ്ങും വളരാന്‍ കാരണം പിണറായി വിജയനാണെന്ന വരികള്‍ കേട്ടിട്ട് എതെങ്കിലും സി പി എം നേതാവിന് രോമാഞ്ചം തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം പരിശോധിക്കേണ്ടതുണ്ട്. കേരളീയ സമൂഹം പുരോഗതി കൈവരിച്ചത് ഇടത് പ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടെയും പ്രവര്‍ത്തനങ്ങള്‍ മൂലം ഇടതുപക്ഷ മനസ് കേരളത്തില്‍ രൂപപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ ഇന്നത്തെ സി പി എം ന്റെ നിലപാടുകള്‍ മൂലം കേരളത്തിന്റെ ഇടതുപക്ഷ മനസ് നഷ്ടപ്പെടുകയാണ്.

6

അതിന്റെ ഫലമായാണ് ഇപ്പോള്‍ സി പി എം ന്റെ നേതാക്കള്‍ അനുവര്‍ത്തിക്കുന്നതാണ് ഇടതുപക്ഷ നയം എന്ന് വിശ്വസിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നത്. അവര്‍ എന്ത് കൊള്ളരുതായ്മകളും ചെയ്യുന്നതിന് വൈമനസ്യം ഇല്ലാത്തവരായി മാറുന്നു. അതുകൊണ്ടുതന്നെയാണ് മുമ്പൊന്നും കേട്ടിട്ടില്ലാത്ത വിധം അഴിമതികളുടെയും തട്ടിപ്പുകളുടെയും മറ്റ് ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെയും പ്രതിസ്ഥാനത്ത് സി പി എം കേഡര്‍മാര്‍ വരുന്നതും.

7

ഇതിന്റെ ഭാഗമായാണ് നമ്മുടെ സമൂഹത്തിന്റെ ഇടത് സമീപനം നഷ്ടപ്പെടുന്നതും കേരളം ഇടത് ചിന്താധാരയുടെ ശവപ്പറമ്പായി മാറുന്നതും. കേരളത്തില്‍ സി പി എമ്മിനും പിണറായി വിജയനും തുടര്‍ഭരണം ലഭിച്ചിട്ടും കേരളത്തില്‍ ഇടത് ഭരണവും ഇടത് മനസും എന്നന്നേയ്ക്കുമായി അസ്തമിക്കുകയാണ്.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുമ്പിലിട്ടു; ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുമ്പിലിട്ടു; ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍

English summary
RSP Leader Shibu Baby Jhon Says Left mindset of Kerala is being lost due to the CPM stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X