കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവരൊന്നും നല്‍കാത്ത എന്ത് സേവനമാണ് സ്പ്രിങ്ക്‌ളര്‍ നല്‍കുന്നത്? മുഖ്യമന്ത്രിയോട് ഷിബുബേബി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ മറിച്ചു നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ചെന്നിതല ആരോപിക്കുന്നത് പോലെ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ പിആര്‍ കമ്പനിയല്ല. ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ക്കായി സോഫ്റ്റ് വെയര്‍ തയ്യാറാക്കി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

shibubabyjhon

സ്പ്രിങ്ക്‌ളര്‍ ഡാറ്റ ഇന്ത്യയിലെ സര്‍വറുകളിലാണ് സൂക്ഷിക്കുന്നത്. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ശേഖരിക്കുന്ന ഡേറ്റ ഇന്ത്യയുടെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്മെന്റിന്റെ ഒരു സോഫ്‌റ്റ്വേര്‍ സേവനദാതാവുകൂടിയാണ് ഈ കമ്പനി. കേരളം ആ കമ്പനിയുടെ സോഫ്‌റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ച് രംഗത്തെത്തിയിരിക്കികയാണ് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടായിരുന്നെങ്കിലും ഈ സാഹചര്യത്തില്‍ അത് ചോദിക്കണമെന്ന് കരുതിയിരുന്നതല്ല. എന്നാല്‍ ഇന്നലത്തെ മുഖ്യമന്ത്രിയുടെ വിശ്വാസ്യയോഗ്യമല്ലാത്ത വിശദീകരണം അദ്ദേഹമെന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയില്‍ അദ്ദേഹം മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍. കുറിപ്പ് വായിക്കാം.

1. സ്പ്രിങ്ക്‌ളര്‍ ഒരു പിആര്‍ സ്ഥാപനമല്ല എന്ന് താങ്കള്‍ പറയുമ്പോള്‍ സോഷ്യല്‍ മീഡിയാ ക്യാമ്പെയ്‌നിങ് കൈകാര്യം ചെയ്യുന്ന പിആര്‍ സ്ഥാപനം കൂടിയാണ് തങ്ങളെന്ന് അവരുടെ വെബ്‌സൈറ്റില്‍ സമ്മതിക്കുന്നതും, ഡൊണാള്‍ഡ് ട്രംപിന് വേണ്ടി അവര്‍ ക്യാംപയ്ന്‍ നടത്തിയ വിവരവും താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ?

2. കേരളത്തില്‍ ഐടി മിഷനും സിഡിറ്റിനും സിഡാക്കിനും കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററിനും ചെയ്യാന്‍ കഴിയാത്ത എന്ത് സേവനമാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ നല്‍കുന്നത്? എന്താണ് അവരുമായുള്ള കരാര്‍?

3. ഡാറ്റ മോഷണത്തിന് ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം അമേരിക്കയില്‍ കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിങ്ക്‌ളറെന്ന് താങ്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

4. ലോകത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വസ്തു ഡാറ്റയാണെന്ന് താങ്കള്‍ക്കറിയാമല്ലോ. എത് രാജ്യത്തും ഡാറ്റാ കൈമാറ്റത്തിന് ഒരു വില നിശ്ചയിച്ചിട്ടുണ്ട്. സ്പ്രിങ്ക്‌ളര്‍ നമുക്കുവേണ്ട സേവനം സൗജന്യമായി ചെയ്തുതരാമെന്ന് പറയുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന ഡാറ്റായ്ക്ക് അവര്‍ സംസ്ഥാനത്തിന് പണം നല്‍കേണ്ടതല്ലെ?

5. 2000 ലെ IT Act ലെ 43 (A), 72 (A) വകുപ്പുകളുടെയും 2017 ലെ Justice Puttuswamy Vs Union of India കേസിലെ സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധിയുടെയും ലംഘനമാണ് ഇതെന്ന് സർക്കാരിന് ബോധ്യമുണ്ടോ?

English summary
RSP Leader Shibu Baby John Ask Five Questions To CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X