മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ്; സിപിഎമ്മിനെതിരെ ഷിബു ബേബി ജോണ്‍
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്റെ മരണം പ്രതീകാത്മകമായി ചിത്രീകരിച്ച് റീത്ത് വച്ച സംഭവത്തില്‍ പ്രതികരണവുമായി ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ രംഗത്ത്.

സിപിഎമ്മിനെതിരെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു.
വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ
വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.
സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications