ആ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരള ആരോഗ്യ മാതൃകയുടെ പിതൃത്വം അവകാശപ്പെടുന്നത്, വിമര്‍ശനം; കുറിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ മികച്ച രീതിയിലുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഫലമെന്നോണം സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ട്. പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വരെ കേരള മോഡല്‍ പ്രാവര്‍ത്തകിമാക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെ ഒരു കൊടിക്കീഴില്‍ കൊണ്ടുവന്നുകെട്ടാനുള്ള ചിലരുടെ ശ്രമം ഓട്ടും ആശ്വാസകരമല്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. വിഷു ദിനമായ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിലെ ആരോഗ്യരംഗത്ത് സിപിഎമ്മിന്റെ സംഭാവന എന്താണെന്ന് കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഹൃദ്യമായ വിഷുദിനാശംസകള്‍. ഈ വിഷുദിനത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ കുറിച്ചാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്.ഈ കൊറോണക്കാലത്ത് ആരോഗ്യരംഗത്തെ കേരളാമാതൃകയെ പറ്റി ലോകം ചര്‍ച്ച ചെയ്യുന്നത് ഏറെ അഭിമാനകരമാണ്. എന്നാല്‍ ആ നേട്ടങ്ങളെ ഒരു കൊടിക്കീഴില്‍ കൊണ്ടുവന്ന് കെട്ടാനുള്ള ചിലരുടെ ശ്രമം ഒട്ടും ആശാസ്യകരമല്ല.കേരളത്തിലെ ആരോഗ്യരംഗത്ത് സിപിഎമ്മിന്റെ സംഭാവന എന്താണെന്ന് കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.
Recommended Video
രാജ്യത്തെ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളേജ് പരിയാരത്ത് ആരംഭിച്ചപ്പോള്‍ അതിനെ തടയാന്‍ അഞ്ച് ചെറുപ്പക്കാരുടെ ജീവന്‍ പകരം നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരള ആരോഗ്യ മാതൃകയുടെ പിതൃത്വം അവകാശപ്പെടുന്നത്.അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വസ്തുതകളെ വളച്ചൊടിച്ച് ലേഖനമെഴുതാന്‍ കഴിയുന്ന ഗീബല്‍സുമാര്‍ കേരളത്തിലുള്ളപ്പോള്‍ ഏത് ചരിത്രമാണ് വിസ്മൃതിയിലാകാത്തത്.












Click it and Unblock the Notifications