കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്, അല്ലാതെ..നിങ്ങൾ ഉദ്ദേശിച്ചത് പോലെ..ഛേയ്..അയ്യേ;പരിഹസിച്ച് ഷിബുബേബി ജോൺ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായി ഷിബു ബേബി ജോണ്‍ രംഗത്ത്. സ്വര്‍ണക്കടത്തും കൊവിഡ് കാലത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഷിബു ബേബി ജോണിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഡ് കാലത്ത് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഷിബു ബേബി ജോണിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

covid

കോവിഡ് കാലത്ത് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ച് കേരളം മുന്നിലെന്ന് പ്രചരിപ്പിച്ചത് ജനങ്ങള്‍ അറിഞ്ഞതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
സ്പ്രിങ്ക്‌ളറിന് ഡാറ്റ വില്‍ക്കുന്ന വാര്‍ത്ത പുറത്ത് വന്നതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ അനധികൃത നിയമങ്ങള്‍ നടത്തിയത് മറച്ചുവയ്ക്കുന്നതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
ബന്ധുനിയമനങ്ങള്‍ നാട്ടില്‍ പാട്ടായതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
ടെന്‍ഡര്‍ പോലും വിളിക്കാതെ പിഡബ്ല്യുസിയ്ക്ക് കരാര്‍ കൊടുത്ത കാര്യം മറ്റുള്ളവര്‍ അറിഞ്ഞതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
നയതന്ത്ര ചാനലിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ പേര് പുറത്ത് വന്നതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
സുരക്ഷിതമായി കേരളത്തില്‍ നിന്ന് കടത്തിയ സ്വപ്നയെ എന്‍ഐഎ പിടിച്ചതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
സ്വപ്നയും സര്‍ക്കാരിലെ പ്രമുഖരും തമ്മിലുള്ള ബന്ധം പുറത്തായതില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്.
അല്ലാതെ... നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ... ഛേയ്... അയ്യേ...

'മുസ്ലീമായതിനാൽ ബലാത്സംഗം ചെയ്യും'; ഇത് രാമജൻമ ഭൂമി തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു'മുസ്ലീമായതിനാൽ ബലാത്സംഗം ചെയ്യും'; ഇത് രാമജൻമ ഭൂമി തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു

രാമക്ഷേത്ര നിര്‍മാണത്തിന് 19 കോടി സമാഹരിച്ച് മൊറാരി ബാപ്പു; 7 കോടി വിദേശത്ത് നിന്ന്രാമക്ഷേത്ര നിര്‍മാണത്തിന് 19 കോടി സമാഹരിച്ച് മൊറാരി ബാപ്പു; 7 കോടി വിദേശത്ത് നിന്ന്

ഒവൈസിക്കും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പരാതി; ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിന് പ്രേരണഒവൈസിക്കും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പരാതി; ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിന് പ്രേരണ

English summary
RSP leader Shibu Baby John praises the government and the Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X