കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം സ്റ്റാലിനിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുന്നു; സർക്കാരിന്റെ നാശം കണ്ടെ പോരാട്ടം അവസാനിപ്പിക്കൂ: ഷിബു ബേബിജോൺ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലേക്ക് ആര്‍വൈഎഫ് നടനത്തിയ നിയമസഭ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. യാതൊരു പ്രകോപനവുവില്ലാതെ ഉണ്ടായ പോലീസ് അതിക്രമണം എന്റെ കാല്‍നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തില്‍ ആദ്യമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

shibu baby jhon

മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എന്റെ തൊട്ടു മുന്നിലാണ് ഒരു ഗ്രനേഡ് വീണ് പൊട്ടിയത്. അല്‍പ്പം മാറിയിരുന്നെങ്കില്‍ അതെന്റെ ശരീരത്തിലായിരുന്നേനെ. ആറ് റൗണ്ട് ഗ്രനേഡാണ് ഇന്ന് പോലീസ് പൊട്ടിച്ചത്. അതിനുംമാത്രം എന്ത് പ്രകോപനമാണ് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ചതെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൂര്‍ണരൂപം ഇങ്ങനെ

ഇന്നത്തെ ആര്‍വൈഎഫ് നിയമസഭാ മാര്‍ച്ചിന് നേരെ യാതൊരു പ്രകോപനവുവില്ലാതെ ഉണ്ടായ പോലീസ് അതിക്രമണം എന്റെ കാല്‍നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തില്‍ ആദ്യമാണ്. ആര്‍വൈഎഫ് മാര്‍ച്ച് ബാരിക്കേഡിന് സമീപം എത്തിയപ്പോള്‍ തന്നെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ അന്തിച്ച് നില്‍ക്കുമ്പോഴാണ് ഒന്നിന് പുറകേ ഒന്നായി ഗ്രനേഡുകള്‍ പൊട്ടാന്‍ തുടങ്ങിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എന്റെ തൊട്ടു മുന്നിലാണ് ഒരു ഗ്രനേഡ് വീണ് പൊട്ടിയത്. അല്‍പ്പം മാറിയിരുന്നെങ്കില്‍ അതെന്റെ ശരീരത്തിലായിരുന്നേനെ. ആറ് റൗണ്ട് ഗ്രനേഡാണ് ഇന്ന് പോലീസ് പൊട്ടിച്ചത്. അതിനുംമാത്രം എന്ത് പ്രകോപനമാണ് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ചത്? അതോ ഈ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ഗ്രനേഡുകളെല്ലാം സര്‍ക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് പൊട്ടിച്ചു തീര്‍ക്കാമെന്ന് പോലീസ് കരാറെടുത്തോ?

പരിക്കേറ്റ ഉല്ലാസ് കോവൂറിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. നിരവധി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ക്കും മൃഗീയമായി പരിക്കേറ്റു. ക്രിമിനലുകളായ ഭരണാകൂലികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ പ്രതിപക്ഷ സംഘടനകളുടെ നെഞ്ചത്ത് തീര്‍ക്കുകയും ചെയ്യുകയാണ് പിണറായിയുടെ പോലീസ്.

കേരളം സ്റ്റാലിനിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയാണ് ഇന്നത്തെ സംഭവം. എന്നാല്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമെ ഈ ഭരണത്തിന് ആയുസുള്ളു. ചിലര്‍ പിണറായിക്ക് ഭരണതുടര്‍ച്ച പ്രവചിക്കുമ്പോള്‍ നിങ്ങള്‍ പ്രവചിക്കുന്നത് ഇത്തരം ഏകാധിപത്യ ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് കൂടിയാണ്. ലാത്തി കൊണ്ടും ഗ്രനേഡ് കൊണ്ടും ഈ സര്‍ക്കാരിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി വിജയന്‍ കരുതണ്ട. നിങ്ങളുടെ ജലപീരങ്കിയിലെ വെള്ളം വീണാല്‍ അണഞ്ഞുപോകുന്നതല്ല സര്‍ക്കാരിനെതിരായ പ്രതിഷേധാഗ്‌നി. ഇത് ഒരു തുടക്കം മാത്രം. ഇന്ന് ഞങ്ങളുടെ യുവപോരാളികളുടെ ചോര തെരുവില്‍ വീണിട്ടുണ്ടെങ്കില്‍ ആ സര്‍ക്കാരിന്റെ നാശം കണ്ടെ ഞങ്ങളിനി ഈ പോരാട്ടം അവസാനിപ്പിക്കൂ.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
RSP leader Shibu Baby John protests against police action against RYF assembly march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X