Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി വിജയനുമായി താരതമ്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള അനീതി;മുഖ്യന് സാമ്യം മോദിയോട് മാത്രം'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയോട് ചെയ്യുന്ന അനീതിയാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പിണറായി വിജയനും ഉമ്മൻചാണ്ടിയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നുകഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയനെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആക്രോശിക്കുന്നത് കണ്ടു

ആക്രോശിക്കുന്നത് കണ്ടു

തന്നെ ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പരിഹസിച്ചു കൊണ്ട് ആക്രോശിക്കുന്നത് കണ്ടു. ഞാനും അതിനെ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനോട് ചെയ്യുന്ന അനീതിയാണ്.

Recommended Video

cmsvideo
    Pinarayi vijayan's angry to response to Media | Oneindia Malayalam
    വിരുദ്ധ ധ്രുവങ്ങളിൽ

    വിരുദ്ധ ധ്രുവങ്ങളിൽ

    പിണറായി വിജയനും ഉമ്മൻചാണ്ടിയും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നുകഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയൻ. സഹാനുഭൂതിയുടെയും മാനുഷികമൂല്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെങ്കിൽ പകയുടെയും പ്രതികാരത്തിൻ്റെയും വ്യക്തി വിദ്വാഷത്തിൻ്റെയും ക്രൗര്യമുഖമാണ് പിണറായി വിജയൻ.

    തികഞ്ഞ പരാജയം

    തികഞ്ഞ പരാജയം


    അസാധാരണമായ ഗ്രാഹ്യശേഷിയും അസാമാന്യമായ വികസന കാഴ്ചപ്പാടുകളും അത് നടപ്പിലാക്കാനുള്ള ആർജവവുമുള്ള മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടിയെങ്കിൽ ഒരു വാർത്താ അവതാരകനെ പോലെ മറ്റാരോ എഴുതി കൊടുക്കുന്നത് വള്ളിപുള്ളി വിസർഗം വിടാതെ വായിക്കുക മാത്രം ചെയ്യുന്ന തികഞ്ഞ പരാജയമായ ഭരണാധികാരിയാണ് പിണറായി വിജയൻ.

    മോദിയോട് മാത്രമാണ്

    മോദിയോട് മാത്രമാണ്

    ഉമ്മൻചാണ്ടിയെന്ന നേതാവിൻ്റെ, ഭരണാധികാരിയുടെ മഹത്വം ജനങ്ങൾ തിരിച്ചറിയുന്ന അവസരമാണിത്. പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണ്. ഏകാധിപത്യ ശൈലിയിലും ജനാധിപത്യ വിരുദ്ധതയിലും സ്വജനപക്ഷപാതിത്വത്തിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണാനുള്ള പ്രാപ്തി ഇല്ലായ്മയും പി ആർ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതിലുള്ള കേമത്തരത്തിലും ഇവർ തുല്യരാണ്. അല്ലാതെ ഉമ്മൻചാണ്ടിയെന്ന ജനനേതാവുമായി താരതമ്യം ചെയ്യാനുള്ള ഒരു അർഹതയും പിണറായി വിജയനില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+