Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി ട്രെബിള്‍ ഷൂട്ടര്‍; കേരള രാഷ്ട്രീയത്തില്‍ അനിവാര്യം, മടങ്ങിവരവ് സ്വാഗതം ചെയ്ത് ഷിബു ബേബി ജോൺ

തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് മത്സരിക്കും. ഇക്കാര്യം മുസ്ലീം ലീഗ് തീരുമാനിച്ച് കഴിഞ്ഞു. ഇതിനെതിരെ പരോക്ഷമായി കെഎം ഷാജി അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

ഏറെ ദൗര്‍ഭാഗ്യകരം

ഏറെ ദൗര്‍ഭാഗ്യകരം

കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.
കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുസ്ലീം മതവിഭാഗത്തിന്റെയോ മാത്രം നേതാവായി കാണാന്‍ വര്‍ഗീയ കണ്ണുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു.

അസ്വസ്ഥരാകുന്നത്

അസ്വസ്ഥരാകുന്നത്

ഈ നൂറ്റാണ്ടിലും ഇടുങ്ങിയ ചിന്താഗതിയും പേറി നടക്കുന്നവരാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ അസ്വസ്ഥരാകുന്നത്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി.

ട്രബിള്‍ ഷൂട്ടര്‍

ട്രബിള്‍ ഷൂട്ടര്‍

ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. മാത്രവുമല്ല, അദ്ദേഹം തികഞ്ഞൊരു മതേതരവാദി കൂടിയാണ്.

സ്വാഗതാര്‍ഹം

സ്വാഗതാര്‍ഹം

ഇത്രയും വര്‍ഷത്തെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആ നിലയിലെല്ലാം അദ്ദേഹത്തെ പോലൊരു നേതാവ് ഐക്യ ജനാധിപത്യമുന്നണിയ്ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്.

മുന്നണിയ്ക്ക് ഉണര്‍വുണ്ടാകും

മുന്നണിയ്ക്ക് ഉണര്‍വുണ്ടാകും

യുഡിഎഫിന്റെ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത് മുന്നണിയ്ക്ക് ഉണര്‍വുണ്ടാകുമെന്ന് തിരിച്ചറിവുള്ള, അതിനെ ഭയക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇപ്പോള്‍ കോലാഹാലങ്ങള്‍ സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സഖ്യത്തിന് ഇപ്പോള്‍ വര്‍ഗീയതയുടെ നിറം നല്‍കി ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് അവര്‍.

തികച്ചും ഖേദകരം

തികച്ചും ഖേദകരം

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയകളി തികച്ചും ഖേദകരം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+