• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മന്‍ ചാണ്ടിയും സുധാകരനും എത്തുമോ... പൊട്ടിത്തെറിച്ച് ഷിബു ബേബി ജോണ്‍, ഇങ്ങനെ പോകാനാകില്ല

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശരിക്കും പെട്ടത് കോണ്‍ഗ്രസാണ്. മുന്നണിക്ക് പുറത്തും അകത്തും കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നു. ഘടക കക്ഷികള്‍ ഓരോന്നും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയാണ് പ്രതികരിക്കുന്നത്. മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിനും പിന്നാലെ ആര്‍എസ്പിയും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നു. യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെ പ്രതിരോധം സൃഷ്ടിക്കുമെന്ന് കണ്ടറിയണം.

കെപിസിസി അധ്യക്ഷ പദവി മുല്ലപ്പള്ളി ഒഴിയണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

മുല്ലപ്പള്ളി രാജിവയ്ക്കണമെന്ന് ഉണ്ണിത്താന്‍

മുല്ലപ്പള്ളി രാജിവയ്ക്കണമെന്ന് ഉണ്ണിത്താന്‍

കോണ്‍ഗ്രസിനകത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. കെപിസിസി അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നു. എന്നിട്ടും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് വീഴ്ചയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും വരട്ടെ

ഉമ്മന്‍ ചാണ്ടിയും കെ സുധാകരനും വരട്ടെ

കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവരില്‍ ആരെയെങ്കിലും കെപിസിസി അധ്യക്ഷ പദവി ഏല്‍പ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തും എംഎല്‍എ ഹോസ്റ്റലിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരില്‍ സുധാകരന് വേണ്ടി ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് നേതൃത്വം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കട്ടെ എന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.

മുസ്ലിം ലീഗ് നിലപാട്

മുസ്ലിം ലീഗ് നിലപാട്

തങ്ങളുടെ സ്വാധീനമേഖലകളില്‍ കോട്ടം സംഭവിച്ചിട്ടില്ല. സീറ്റുകള്‍ നിലനിര്‍ത്തുകയും നേരത്തെ നഷ്ടമായത് തിരിച്ചുപിടിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ നിലപാടുകളും നേതാക്കളുടെ പരസ്യപ്പോരുമാണ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത് എന്ന് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും പറയുന്നു.

അനാവശ്യ വിവാദങ്ങള്‍

അനാവശ്യ വിവാദങ്ങള്‍

യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ അനാവശ്യ വിവാദ പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയത് വീഴ്ചയാണെന്ന് ലീഗ് അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്റെ സീറ്റുകളാണ് നഷ്ടപ്പെട്ടവയില്‍ പ്രധാനമെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു.

അതൃപ്തിയുമായി ഷിബു ബേബി ജോണ്‍

അതൃപ്തിയുമായി ഷിബു ബേബി ജോണ്‍

ഇന്ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. അതിന് മുമ്പ് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും. രാവിലെ ലീഗ് യോഗം നടന്നു. ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കാണാന്‍ തീരുമാനിച്ചിരുന്നു. അതു കഴിഞ്ഞാണ് യുഡിഎഫ് യോഗം. യോഗത്തില്‍ കടുത്ത അതൃപ്തി അറിയിക്കുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ പോര

ഇങ്ങനെ പോയാല്‍ പോര

ഇങ്ങനെ പോയാല്‍ പോര. വലിയ തോല്‍വിയല്ല. പക്ഷേ മുന്നേറ്റമുണ്ടായില്ല. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നില്ല. ഒരു സംവിധാനത്തെയാണ് പറയുന്നത്. മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് കാര്യമായ പരിശോധന നടത്തണം. ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്താല്‍ എല്ലാ പ്രശ്‌നവും തീരില്ല. സംവിധാനത്തിന്റെ പരാജയമാണിതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഒരു മുന്നണിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല

ഒരു മുന്നണിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല

അഴിമതി വിഷയം ഏറ്റെടുക്കേണ്ടതാണ്. അതുപോലെ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുക്കണം. പലയിടത്തും തിരഞ്ഞെടുപ്പ് സ്ലിപ്പ് പോലും കൊടുത്തിരുന്നില്ല. ആര്‍എസ്പി മുന്നണിയില്‍ അസംതൃപ്തരാണ്. ഈ നിലയില്‍ ഒരു മുന്നണിക്ക് പോകാന്‍ സാധിക്കില്ല. വെല്‍ഫയര്‍ ബന്ധം നിസാരമായിരുന്നു. അത് വിവാദമാക്കി പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ് എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

cmsvideo
  പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

  English summary
  RSP leader Shibu Beby John openly says Unhappy with Election performance of UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X