• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം ജനപ്രതിനിധിയില്‍ നിന്ന് ഇതിലും മാന്യമായ ഭാഷ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ നിഷ്‌ക്കളങ്കരേ....

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയ കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുകയാണ്. സ്വന്തം പാര്‍ട്ടിയുടെ ജില്ലാ നതേൃത്വവും പ്രതിഭയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകള്‍ ആണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയതെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞിരുന്നു.

കൂടാതെ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രതികരിച്ച് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികണം. ഇത്രയും മോശമായ പദപ്രയോഗങ്ങള്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ നടത്തിയതിലോ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകാത്തതിലോ അതിശയമില്ല. കാരണം സിപിഎം ഈ നാട്ടില്‍ വളര്‍ത്തിയ അനാരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമാണ് യു. പ്രതിഭയുടെ വാക്കുകളെന്ന് ഷിബുബേബി ജോണ്‍ പറഞ്ഞു. ഫേ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പ്രതിഭ മാപ്പ് പറയുമെന്ന് കരുതി

പ്രതിഭ മാപ്പ് പറയുമെന്ന് കരുതി

യു.പ്രതിഭ എംഎല്‍എയുടെ വാക്കുകള്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ഒരിക്കലും ചേരാത്തവയാണ്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സത്യസന്ധമായ പെരുമാറ്റവും സഹാനുഭൂതിയുള്ള മനസും ഒപ്പം സംസ്‌കാരസമ്പന്നമായ വാക്കുകളുമാണ് ഒരു പൊതു പ്രവര്‍ത്തകന് / പ്രവര്‍ത്തകയ്ക്ക് അലങ്കാരം. ഇത് തിരിച്ചറിഞ്ഞ് പ്രതിഭ മാപ്പ് പറയുമെന്ന് കരുതിയാണ് ഇന്നലെതന്നെ ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്. എന്നാല്‍ പൊതുസമൂഹത്തിന്റെ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് വാക്കുകള്‍ ലഘൂകരിച്ചെങ്കിലും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ പ്രതിഭ ഇതുവരെ തയ്യാറായിട്ടില്ല.

അതിശയമില്ല

അതിശയമില്ല

ഇത്രയും മോശമായ പദപ്രയോഗങ്ങള്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ നടത്തിയതിലോ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകാത്തതിലോ അതിശയമില്ല. കാരണം സിപിഎം ഈ നാട്ടില്‍ വളര്‍ത്തിയ അനാരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമാണ് യു. പ്രതിഭയുടെ വാക്കുകള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ കാണിച്ച് കൊടുത്തിട്ടുള്ള മാതൃകയും സംസ്‌കാരവും അത് തന്നെയാണ്.

പരനാറി പ്രയോഗം

പരനാറി പ്രയോഗം

വായ തുറന്നാല്‍ അസഭ്യ പ്രയോഗങ്ങള്‍ മാത്രം നടത്തുന്ന മനുഷ്യനെ ആശാനെന്ന് വിളിച്ച് തലയിലേറ്റി നടക്കുന്ന സംഘടനയാണ് സിപിഎം. വിവാദ എംഎല്‍എ പ്രതിനിധികരിക്കുന്ന ജില്ലയിലെ ഒരു മന്ത്രിയുടെ വാക് വിലാസങ്ങളും നമ്മള്‍ കേട്ടിട്ടുള്ളതാണ്. ആ പാര്‍ട്ടിയുടെ തലമൂത്ത നേതാവ് എതിരെ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ടാണ് നേരിട്ടതെങ്കില്‍ ഇന്നത്തെ മുഖ്യമന്ത്രി കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരനാറി പ്രയോഗം കൊണ്ടാണ് അധിക്ഷേപിച്ചത്.

മാന്യമായ ഭാഷ

മാന്യമായ ഭാഷ

51 വെട്ട് വെട്ടി ഇവര്‍ തന്നെ കൊല ചെയ്ത ടി പി ചന്ദ്രശേഖരനെ മരണശേഷവും കുലംകുത്തിയെന്ന് വിളിച്ച് വീണ്ടും വീണ്ടും കൊല ചെയ്തതും സിപിഎം സംസ്‌കാരത്തിന്റെ ഭാഗം തന്നെ. ശുംഭന്‍, പിതൃശൂന്യന്‍ തുടങ്ങി പുതിയ അസഭ്യപ്രയോഗങ്ങള്‍ പോലും മലയാള ഭാഷാ നിഘണ്ടുവിന് സംഭാവന ചെയ്യുന്നതില്‍ സിപിഎമ്മിന് യുവനേതാവെന്നൊ മുതിര്‍ന്ന നേതാവെന്നോ, വനിതാ നേതാവെന്നോ പുരുഷ നേതാവെന്നോ, ലോക്കല്‍ നേതാവെന്നോ ദേശീയ നേതാവെന്നോ വ്യത്യാസമില്ല. അങ്ങനെയുള്ള സിപിഎമ്മിന്റെ ഒരു ജനപ്രതിനിധിയില്‍ നിന്നും ഇതിലും മാന്യമായ ഭാഷ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ നിഷ്‌ക്കളങ്കരേ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
RSP Leader Shibubaby Jhon Responce Over U Prathibha MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X