പിണറായിയുടെത് മോശമല്ലാത്ത ഭരണമാണെന്ന് ചന്ദ്രചൂഢന്‍
കൊല്ലം: പിണറായി വിജയനേയും സിപിഎമ്മിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.െജ.ചന്ദ്രചൂഢന്‍ സര്‍ക്കാരിനെ പുകഴ്ത്തി രംഗത്തെത്തി. ആറേഴുമാസമായി മോശമല്ലാത്ത ഭരണമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ചന്ദ്രചൂഢന്‍ വിലയിരുത്തുന്നു. ചില തെറ്റുകള്‍മാത്രമേ ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചില തെറ്റുകള്‍ മാത്രമേ ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഈ തെറ്റുകള്‍ ആഴത്തിലുള്ളതും വേദനാജനകവുമാണ്. അതിലൊന്നാണ് ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം. പിഎഫ് പെന്‍ഷനുകള്‍ സ്വീകരിക്കുന്നവര്‍ക്ക് മറ്റു പെന്‍ഷനുകളള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഒട്ടേറെ തൊഴിലാളികളെ ആശങ്കലാഴ്ത്തിയിട്ടുണ്ട്.

അര്‍ഹതപ്പെട്ട പെന്‍ഷനുകള്‍ കിട്ടാതാക്കിയതു കൊല്ലം ജില്ലയിലുള്ള ഒരു മന്ത്രി ആണെന്ന് പറയുന്നുണ്ട്. പുറമെ ഒന്നു പറയുകയും അകമേ മറ്റൊന്നു ചെയ്യുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ്. തൊഴിലാളികളോട് ഇത്തരമൊരു നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തൊഴിലാളി വര്‍ഗ വിരുദ്ധ മനോഭാവത്തിന്റെ സ്ഫുരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പുവേളയിലും അതിനുശേഷവും പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും ആര്‍എസ്പിയും ചന്ദ്രചൂഢനും നിശിതമായ വിമര്‍ശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്നീട് ഒരു സീറ്റുപോലും ആര്‍എസ്പിക്ക് ലഭിച്ചുമില്ല. ആര്‍എസ്പി ഇടതുമുന്നണി വിടാനുള്ള പ്രധാന കാരണം ചന്ദ്ര ചൂഢനാണെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications