ആർഎസ്പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു: പാർട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: മുതിർന്ന ആർ എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 2008 മുതല്‍ 2018 വരെ ആർ എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇക്കാലയളവില്‍ ഒന്നാം യു പി എ സർക്കാർ കാലത്ത് ഇടത്-യുപിഎ ഏകോപന സമിതിയില്‍ നിർണ്ണായ പങ്കുവഹിച്ചു. യു പി എയ്ക്കുള്ള ഇടത് പിന്തുണ പിന്‍വലിക്കാന്‍ കാരണായ ആണവക്കരാറുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയനായി. സംഘടന തലത്തില്‍ ഉയർന്ന് നില്‍ക്കുമ്പോഴും പാർലമെന്ററി രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചില്ല.
2009 ല്‍ ടിജെ ചന്ദ്രചൂഢന് എല്‍ ഡി എഫില്‍ നിന്നും രാജ്യസഭ സീറ്റ് ഓഫറുണ്ടായിരുന്നെങ്കിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാല്‍ അത് നിഷേധിക്കപ്പെട്ടു. പിന്നീട് 2014 ല്‍ അതേ എല്‍ഡിഎഫില്‍ നിന്നും ആർ എസ് പി മുന്നണി വിട്ടുപോവുമ്പോഴും നിർണ്ണായകമായത് ചന്ദ്രചൂഢന്റെ നിലപാടായിരുന്നു. മുന്നണി വിട്ടെങ്കിലും സി പി എം നേതാക്കളോട് ഉള്‍പ്പടെ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.

1962-ൽ കേരള സർവ്വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ ബിരുദം കരസ്ഥമാക്കിയ ചന്ദ്രചൂഢന്‍ വിദ്യാർത്ഥി കാലഘട്ടത്തിൽ ആർഎസ്പി വിദ്യാർത്ഥി വിഭാഗത്തിൽ സജീവമായിരുന്നു. പിന്നീട് കൗമുദി വാരികയില്‍ മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചു. 1969ലാണ് കോളേജിൽ ലക്ചററായും അദ്ദേഹം ജോലി ചെയ്തു. 1975-ൽ ചന്ദ്രചൂഡൻ ആർ എസ് പിയുടെ കേരള സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായ അദ്ദേഹം 1982 ലാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്നത്.
തിരുവനന്തപുരം വെസ്റ്റിൽ ആർഎസ്പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1987 ലെ തിരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 1990ൽ ചന്ദ്രചൂഢനെ ആർഎസ്പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. 1999-ൽ പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി. 2006 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അര്യനാട് മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല












Click it and Unblock the Notifications