കൊല്ലത്ത് 300 പേര്‍ ആര്‍ എസ് പി വിട്ട് സിപിഎമ്മിലേക്ക്, എന്താണ് കാരണം?
കൊല്ലം : കൊല്ലത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആര്‍ എസ് പി വിട്ടു സി പി എമ്മിലേക്ക്. സംസ്ഥാന സമിതി അംഗം അടക്കമുള്ള മുന്നോറോളം പേരാണ് സി പി എമ്മില്‍ ചേരാനൊരുങ്ങുന്നത്.
പാര്‍ട്ടിക്ക് വ്യതിയാനം സംഭവിച്ചെന്ന് ആരോപിച്ച് സംസ്ഥാന സമിതി അംഗം രഘൂത്തമന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്.

ഇടതുപക്ഷത്തു നിന്നു പ്രവര്‍ത്തിക്കാനാണ് ഇതിലുള്ള പലരുടെയും താല്‍പര്യം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നതെന്ന് രഘൂത്തമന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് സി പി എം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.












Click it and Unblock the Notifications