പ്ലീനത്തില്‍ കെഎം മാണി; ആര്‍എസ്പിക്ക് അതൃപ്തി
കൊല്ലം: സി പി എമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് എല്‍ ഡി എഫിലെ പ്രമുഖ കക്ഷിയായ ആര് എസ് പി. ഘടകകക്ഷിയായ തങ്ങളെപ്പോലും പങ്കെടുപ്പിക്കാതെയാണ് പ്ലീനത്തില്‍ കെ എം മാണിയെ പങ്കെടുപ്പിച്ചത് എന്നും ഇത് ശരിയായില്ലെന്നും മുതിര്‍ന്ന നേതാവ് ടി ജെ ചന്ദ്രചൂഡനാണ് പറഞ്ഞത്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് എന്ന വി എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചത് തെറ്റായിപ്പോയി. സി പി എമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി പി എം നേതാക്കള്‍ തന്നെ പരസ്യത്തിനെതിരായി സ്വരമുയര്ത്തിയിരുന്നെങ്കിലും ഘടകക്ഷികളില്‍ നിന്നും ഒരു എതിര്‍സ്വരം ഇക്കാര്യത്തില്‍ ഉയരുന്നത് ഇതാദ്യമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആവശ്യപ്പെടാനാണ് ആര് എസ് പിയുടെ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന് പറഞ്ഞു. കെ എം മാണിയുമായി അടുക്കാനുള്ള സി പി എമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ ഘടകകക്ഷികളിലുള്ള അതൃപ്തിയാണ് ചന്ദ്രചൂഡന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോടിയേരി അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ പലരും കെ എം മാണിയെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
കൊലപാതക്കേസിലെ കുറ്റാരോപിതനും വിവാദ വ്യവസായിയുമായ വി എം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പ്ലീനത്തിന് ആശംസയായി ദേശാഭിമാനി പ്രസിദ്ധീകരിച്ച വിഷയത്തില്‍ പ്രതിരോധത്തിലാണ് സി പി എം. പ്ലീനത്തില്‍ പാര്‍ട്ടി സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തിന് നേര് വിപരീതമായാണ് ദേശാഭിമാനി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഇക്കാര്യം ന്യായീകരിച്ച് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായ ഇ പി ജയരാജന് മാധ്യമങ്ങളോട് തട്ടിക്കയറിയതും വിമര്‍ശനം ക്ഷണിച്ചുവരുത്തി.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications