കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലീനത്തില്‍ കെഎം മാണി; ആര്‍എസ്പിക്ക് അതൃപ്തി

Google Oneindia Malayalam News

കൊല്ലം: സി പി എമ്മിന്റെ പാലക്കാട് പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് എല്‍ ഡി എഫിലെ പ്രമുഖ കക്ഷിയായ ആര്‍ എസ് പി. ഘടകകക്ഷിയായ തങ്ങളെപ്പോലും പങ്കെടുപ്പിക്കാതെയാണ് പ്ലീനത്തില്‍ കെ എം മാണിയെ പങ്കെടുപ്പിച്ചത് എന്നും ഇത് ശരിയായില്ലെന്നും മുതിര്‍ന്ന നേതാവ് ടി ജെ ചന്ദ്രചൂഡനാണ് പറഞ്ഞത്.

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചത് തെറ്റായിപ്പോയി. സി പി എമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി പി എം നേതാക്കള്‍ തന്നെ പരസ്യത്തിനെതിരായി സ്വരമുയര്‍ത്തിയിരുന്നെങ്കിലും ഘടകക്ഷികളില്‍ നിന്നും ഒരു എതിര്‍സ്വരം ഇക്കാര്യത്തില്‍ ഉയരുന്നത് ഇതാദ്യമാണ്.

chandrachoodan

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആവശ്യപ്പെടാനാണ് ആര്‍ എസ് പിയുടെ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍ പറഞ്ഞു. കെ എം മാണിയുമായി അടുക്കാനുള്ള സി പി എമ്മിന്റെ ശ്രമങ്ങള്‍ക്കെതിരെ ഘടകകക്ഷികളിലുള്ള അതൃപ്തിയാണ് ചന്ദ്രചൂഡന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോടിയേരി അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ പലരും കെ എം മാണിയെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

കൊലപാതക്കേസിലെ കുറ്റാരോപിതനും വിവാദ വ്യവസായിയുമായ വി എം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പ്ലീനത്തിന് ആശംസയായി ദേശാഭിമാനി പ്രസിദ്ധീകരിച്ച വിഷയത്തില്‍ പ്രതിരോധത്തിലാണ് സി പി എം. പ്ലീനത്തില്‍ പാര്‍ട്ടി സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് നേര്‍ വിപരീതമായാണ് ദേശാഭിമാനി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഇക്കാര്യം ന്യായീകരിച്ച് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് തട്ടിക്കയറിയതും വിമര്‍ശനം ക്ഷണിച്ചുവരുത്തി.

English summary
RSP leader TJ Chandrachoodan is not happy about K M Mani's presence in CPM Plenum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X