കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പികള്‍ ലയിക്കുന്നു;സര്‍ക്കാര്‍ സുരക്ഷിതം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്പി പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കാന്‍ ധാരണയായി. ഇതോടെ നിയമ സഭയില്‍ സര്‍ക്കാരിന് സുരക്ഷിത ഭൂരിപക്ഷമായി.

മുമ്പ് വിപി രാമകൃഷ്ണ പിള്ളയെ മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഷിബു ബേബി ജോണും എവി താരമാക്ഷനും ബാബു ദിവാകരനും ചേര്‍ന്ന് പാര്‍ട്ടി പിളര്‍ത്തി ആര്‍എസ്പി ബി ഉണ്ടാക്കിയത്. അതിന് ശേഷം ആര്‍എസ്പി ബി യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടേയും ലയനം എന്നത് ഷിബു ബേബിജോണിന്റെ എക്കാലത്തേയും സ്വപ്നമായിരുന്നു.

RSP Flag

നിലവില്‍ ലയനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും യുഡിഎഫില്‍ ചേക്കേറാന്‍ തന്നെയാണ് ആര്‍എസ്പിയുടെ തീരുമാനം. രണ്ട് എംഎല്‍എമാര്‍ ഉള്ള ആര്‍എസ്പി എത്തുമ്പോള്‍ യുഡിഎഫിന്റെ കക്ഷിനില 75 ആകും. ഇത് സര്‍ക്കാരിന് കൂടുതല്‍ സ്ഥിരത നല്‍കും.

മറ്റ് ചെറുപാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ ചെറുക്കാനും ആര്‍എസ്പിയുടെ വരവ് കോണ്‍ഗ്രസ്സിന് ഉപകാരമാകും. കെബി ഗണേഷ്‌കുമാര്‍, കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം എന്നിവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ലെന്ന് ചുരുക്കം.

ഷിബു ബേബി ജോണ്‍ സംസ്ഥാന രാഷ്ട്രീയത്തിലും എന്‍കെ പ്രേമചന്ദ്രന്‍ ദേശീയ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാമെന്നതാണ് ലയനത്തിന് മുമ്പ് രണ്ട് ആര്‍എസ്പികളും തമ്മിലുള്ള ധാരണ. രണ്ട് കൂട്ടരെ സംബന്ധിച്ചും ചവറ നിയോജക മണ്ഡലം നിര്‍ണായകമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. ആത് പാര്‍ട്ടിയില്‍ ആര് ലയിക്കണം എന്ന കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.

പണ്ട് പാര്‍ട്ടി പിളര്‍ത്താന്‍ ഷിബുവിനൊപ്പം ഉണ്ടായിരുന്നു ബാബു ദിവാകരനും എവി താമരാക്ഷനും ഇപ്പോള്‍ ആര്‍എസ്പിയില്‍ ഇല്ല. ഇതില്‍ താമരാക്ഷന്‍ ബിജെപിക്കൊപ്പമാണ് ഇപ്പോള്‍. ബാബു ദിവാകരനെ കൂടി തിരിച്ച് പാര്‍ട്ടിയിലേക്കെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

English summary
RSP parties going to merge, UDF Government safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X