കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി പോയത് പണിയായെന്ന് സിപിഎം പിബി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്പി മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നത് സിപിഎമ്മിന് തിരിച്ചടിയായെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാണ് യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ ഇടയാക്കിയതെന്നും പിബി യോഗം വിലയിരുത്തി.

ഇത്തവണ കേരളത്തില്‍ മികച്ച വിജയം നേടാനുള്ള സാഹചര്യം പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പലയിടത്തും വോട്ട് ചോര്‍ച്ചയുണ്ടായതായും പാര്‍ട്ടി വിലിയിരുത്തുന്നുണ്ട്.

CPM Flag

ന്യൂനപക്ഷ വോട്ടുകളുടെ ധ്രൂവീകരണം കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കി. ബിജെപിക്കെതിരെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ആയിരിക്കും നല്ലത് എന്ന കാഴ്ചപ്പാടിലായിരുന്നു കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകാതെ പോയത് പരാജയമാണ്. കൊല്ലത്ത് ആര്‍എസ്പിയുടെ മുന്നണി മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പോളിറ്റ് ബ്യൂറോ അംഗത്തെ പോലും ജയിപ്പിക്കാനായില്ല.

പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം കേന്ദ്ര സെക്രട്ടേറിയറ്റും യോഗം ചേര്‍ന്നു. ദേശീയ തലത്തില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയം ചര്‍ച്ചാവിഷയമായിരുന്നു. കൊല്ലത്ത് പിണറായി വിജയന്റെ പരനാറി പ്രയോഗം വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയോ എന്ന കാര്യം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നാണ് വിവരം.

English summary
RSP's UDF entry became o problem: PB Analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X