ആര് എസ് പിക്ക് ഭീഷണിയായി കോവൂര്‍ കുഞ്ഞുമോന് പുതിയ പാര്‍ട്ടി രൂപീകരിച്ചു
കൊല്ലം: എംഎല്‍എ സ്ഥാനം രാജവെച്ച് ആര്.എസ്.പി വിട്ട കോവൂര്‍ കുഞ്ഞുമോന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്.എസ്.പി (ലെനിനിസ്റ്റ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. യഥാര്‍ഥ ആര് എസ് പി തന്റേതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടുത്തമാസം 27, 28 തീയതികളില്‍ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ആര്‍എസ്പി നേതൃത്വവുമായുള്ള കലഹത്തെ തുടര്‍ന്നാണ് കോവൂര്‍ കുഞ്ഞുമോന് പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫില്‍ നിന്നും പാര്‍ട്ടി യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോന് പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നു നില്ക്കാന് തീരുമാനിക്കുകയായിരുന്നു.

ഇതിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ കോവൂര്‍ കുഞ്ഞുമോന് പാര്‍ട്ടി നേതൃത്വവുമായി കൂടുതല്‍ അകന്നു. എല്‍ഡിഎഫിലേക്ക് തിരിച്ചുപോകണമെന്ന പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം തള്ളുകകൂടി ചെയ്തതോടെ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.
സിപിഎമ്മിലോ സിപിഐയോ അദ്ദേഹം ചേര്‍ന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോവൂര്‍ കുഞ്ഞുമോന് മത്സരക്കുമെന്നുറപ്പാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് പിന്നാലെ എംഎല്‍എ കൂടി രാജിവെച്ചത് ആര്‍എസ്പിക്കും യുഡിഎഫിനും കനത്ത തിരിച്ചടിയാണ്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications