കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പിയും ഇടത്പാളയത്തിലേക്ക് മടങ്ങുന്നുവോ?; നിലപാട് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി

  • By Desk
Google Oneindia Malayalam News

തിരുവനന്തുപുരം: കോഴിക്കോട് ലോകസഭാ സീറ്റ് വിഷയത്തില്‍ സിപിഎമ്മുമായി ഉടക്ക് മുന്നണി വിട്ട വിരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തിയത് ഈയിടെ ആയിരുന്നു. മുന്നണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചില്ലെങ്കിലും എല്‍ഡിഎഫിന്റെ ഭാഗമായി തന്നെയാണ് ജനതാദള്‍ വീരന്‍ വിഭാഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ പാലക്കാട് ലോകസഭാ സീറ്റിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലേയും കന്നത്ത പരാജയമായിരുന്നു വീരനെ പഴയ പാളയത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ശേഷം എല്‍ഡിഎഫ് വിട്ട ആര്‍എസ്പിയും തിരെ ഇടത് പാളയത്തിലേക്ക് മടങ്ങുന്നവെന്ന വാര്‍ത്തള്‍ ഈയിടെ പുറത്ത് വന്നിരുന്നു.

യുഡിഫില്‍

യുഡിഫില്‍

വിരേന്ദ്രകുമാറിനെപ്പോലെ തന്നെ മറ്റൊരു ലോകസഭാ സീറ്റ് വിഷയത്തിലായിരുന്നു എക്കാലത്തും ഇടത് പാളയത്തിലുണ്ടായിരുന്ന ആര്‍എസ്പിയെ യുഡിഎഫിലെത്തിച്ചത്. 2014 ലോകസഭാതിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി മുന്നണി വിടുകയായിരുന്നു.

കൊല്ലം സീറ്റ്

കൊല്ലം സീറ്റ്

2014 ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പ്രേമചന്ദ്രന്‍ സിപിഎമ്മിലെ എംഎ ബേബിയെ പരാജയപ്പെടുത്തി ലേകസഭയിലേക്ക് വിജയിച്ചെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ആര്‍എസ്പിക്ക് സംഭവിച്ചത്. നിയമസഭയിലേക്ക് ഒറ്റ അംഗത്തെപ്പോലും വിജയിപ്പിക്കാനാവാതിരുന്നു ആര്‍എസ്പിയുടെ രാഷ്ട്രീയ ഭാവി വരെ ചോദ്യം ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം മുതല്‍ ആര്‍എസ്പി മുന്നണിയിലേക്ക് മടങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. കുടുതല്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന യുഡിഎഫില്‍ നിന്ന് ആര്‍എസ്പിയും വിട്ടുപോകുന്നു എന്ന് കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എഎ അസീസ്

എഎ അസീസ്

ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫ് വിടേണ്ട ഒരു സാഹചര്യവും ഇ്‌പ്പോഴില്ല. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുള്ളത് സത്യമാണ് എങ്കിലും അത് പരിഹരിച്ച് കെട്ടുറപ്പോടെ യുഡിഎഫിന് മുന്നോട്ട് പോവാന്‍ കഴിയുമെന്ന് അസീസ് പറഞ്ഞു.

തൃപ്തര്‍

തൃപ്തര്‍

എല്‍ഡിഎഫിലേക്ക് തിരിച്ചു പോവുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും യുഡിഎഫില്‍ തൃപ്തരാണ്. ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെ ഇപ്പോഴുള്ളു എന്നും അസീസ് വ്യക്തമാക്കി.

എല്‍ഡിഎഫ് വിട്ടത്

എല്‍ഡിഎഫ് വിട്ടത്

ആര്‍എസ്പി അടക്കമുള്ള ഇടതുപാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. എല്ലാകാലത്തും സിപിഎം മുന്നണിയില്‍ പുലര്‍ത്തിയിരുന്നത് തന്‍പ്രമാണിത്ത മനോഭാവമാണ്. ഇതില്‍ സഹികെട്ടാണ് എല്‍ഡിഎഫ് വിട്ടത്. അവരുട മനോഭാവത്തില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം ശ്രമം

സിപിഎം ശ്രമം

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയെ ശക്തിപ്പെടുത്തുന്നതിനായി ആര്‍എസ്പിയെ മടക്കിക്കൊണ്ടുവരാന്‍ സിപിഎം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇടത്പാര്‍ട്ടിയായ ആര്‍എസ്പിയെ മുന്നണിയിലെത്തിക്കുന്നതില്‍ എല്‍ഡിഎഫിലെ സിപിഐ ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

സാധ്യത

സാധ്യത

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യത തേടി എല്ലാ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്പിയുടെ ഇടത്പാളയത്തിലേക്കുള്ള മടക്കത്തിന്റേയും സൂചന ഉണ്ടായിരുന്നത്.

കോടിയേരി

കോടിയേരി

ഇപ്പോള്‍ യുഡിഎഫില്‍ ഉള്ള ആര്‍എസ്പി ആ മുന്നണി വിട്ടുവന്നാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതോടെ ആര്‍എസ്പി ഇടതുമുന്നണയിലേക്ക് മടങ്ങുന്നു എന്ന പ്രതീതിതിയാണ് ഉണ്ടായത്. എന്നാല്‍ ഇതിനെ പാടെ തള്ളിക്കൊണ്ടാണ് എഎ അസീസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

കേളത്തില്‍ ഇടതുമുന്നണിക്ക് പുറത്താണെങ്കിലും ദേശീയതലത്തില്‍ ഇപ്പോഴും ഇടത്‌ഐക്യത്തിന്റെ ഭാഗമാണ് ആര്‍എസ്പി. കേരളത്തിന് പുറത്തുള്ള ബംഗാള്‍ അടക്കമുള്ള ഘടകങ്ങള്‍ ആര്‍എസ്പി എല്‍ഡിഎഫില്‍ മടങ്ങിയെത്തണമെന്ന അഭിപ്രായക്കാരാണ്.

പ്രതീക്ഷ

പ്രതീക്ഷ

ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന് ആര്‍എസ്പിയിലെ തന്നെ ഒരു വിഭാഗത്തിന് താല്‍പര്യമുള്ളതിനാല്‍ ചര്‍ച്ചക്ക് സാധ്യതകള്‍ ഉണ്ടെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതിനെ തള്ളിക്കൊണ്ട് അസീസ് രംഗത്ത് വന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ഇരിക്കുയാണ് സിപിഎം

English summary
rsp state secretary aa aziz statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X