കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് ആര്‍എസ്പി ഒറ്റക്ക്; പ്രേമചന്ദ്രന്‍ തന്നെ

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: കൊല്ലം ലോക്‌സഭ സീറ്റില്‍ തനിച്ച് മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനം. എന്‍കെ പ്രേമ ചന്ദ്രനായിരിക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്നും ആര്‍എസ്പി വ്യക്തമാക്കി. എന്നാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം. സിപിഎമ്മുമായി ഇനി ഈ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്നും ആര്‍എസ്പി നേതൃത്വം വ്യക്തമാക്കി. കൊല്ലം സീറ്റ് വിട്ടുതാരമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ചര്‍ച്ചക്കുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

RSP Flag

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചത്. മുന്നണിയില്‍ ആലോചിക്കാതെ സിപിഎം തന്നിഷ്ടപ്രകാരം കൊല്ലം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആര്‍എസ്പി ആരോപിക്കുന്നത്.

കൊല്ലത്തിന് പകരം മറ്റേതെങ്കിലും സീറ്റ് നല്‍കണം എന്ന ആവശ്യവും സിപിഎം അംഗീകരിച്ചില്ലെന്ന് ആര്‍എസ്പി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫില്‍ നിന്ന് വിട്ട് കൊല്ലത്ത് ഒറ്റക്ക് മസ്തരിക്കാന്‍ ആര്‍എസ്പി തീരുമാനിച്ചിരിക്കുന്നത്.

കൊല്ലം സീറ്റില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പീതാംബരക്കുറുപ്പായിരുന്നു ജയിച്ചത്. രണ്ട് തവണ കൊല്ലത്ത് നിന്ന് മത്സരിച്ച് ജയിച്ച പി രാജേന്ദ്രനെയായിരുന്നു പീതാംബരക്കുറുപ്പ് തോല്‍പിച്ചത്.

ഇത്തവണ എംഎ ബേബി-പ്രേമചന്ദ്രന്‍ മത്സരമാണ് കൊല്ലത്ത് നടക്കുകയെങ്കില്‍ കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പോലും ഇടയുണ്ട്. കേരളത്തില്‍ ഏറ്റവും മികച്ച ഇമേജുള്ള രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ് പ്രേമചന്ദ്രന് പിന്തുണ നല്‍കി ആര്‍എസ്പിയെ കൂടെകൂട്ടാനുള്ള ശ്രമം ഇപ്പോള്‍ തന്നെ യുഡിഫ് തുടങ്ങിക്കഴിഞ്ഞു.

English summary
RSP will contest alone at Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X