കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി വിട്ടു, ഇടതുമുന്നണി വെട്ടില്‍

Google Oneindia Malayalam News

കൊല്ലം: ഇടതുപക്ഷമുന്നണി വിടാന്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി) തീരുമാനിച്ചു. കൊല്ലം സീറ്റില്‍ മുന്‍ മന്ത്രി എന്‍കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി സൗഹൃദമത്സരത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

സിപിഎമ്മും സിപിഐയും ചേര്‍ന്ന് മറ്റു ഘടകകക്ഷികളുമായി ആലോചിക്കാതെ സീറ്റ് വീതം വെച്ചതിനെതിരേ പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്തമായ വികാരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ കടുത്ത തീരുമാനം. ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് നിര്‍ണായകമായ തീരുമാനങ്ങളെടുത്തത്.

RSP

പ്രേമചന്ദ്രന്‍ നേരത്തെ കൊല്ലത്തുനിന്നുള്ള എംപിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം ഏകപക്ഷീയമായി ഈ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലത്ത് ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിക്കുന്നതോടു കൂടി എല്‍ഡിഎഫിന്റെ ഭാഗമല്ലാതായി മാറും.

വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലും കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെയാണ് ആര്‍എസ്പി കടുത്ത തീരുമാനത്തിലേക്ക് നീങ്ങി. കൊല്ലത്തിനു പകരം പത്തനംതിട്ട നല്‍കിയാലും സ്വീകരിക്കാമെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുണ്ടായിരുന്നത്.

English summary
The RSP on Saturday decided to fight the Lok Sabha election alone from Kollam, in the wake of CPM denying it a seat. The CPM had already decided to field Politburo member M A Baby MLA from Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X