കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരഞ്ഞെടുപ്പില്‍ പരാജയം; എങ്കിലും ആത്മവിശ്വാസം കൈവിടാതെ ഷിബു ബേബിജോണ്‍
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ തിരിച്ചടി നേരിട്ടെങ്കിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബിജോണ്‍. തിരഞ്ഞെടുപ്പിലെ തോല്‍വികൊണ്ട് ആര്‍എസ്പി ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചവറയിലുണ്ടായ പരാജയം രാഷ്ട്രീയ വിലയിരുത്തല്ല. സമുദായ ധ്രുവീകരണമാണ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്നതായും കൊല്ലം ജില്ലയില്‍ മൊത്തത്തില്‍ സുനാമി അടിക്കുംപോലെയായിരുന്നു ഇടതു തരംഗമെന്നും ഷിബു ബോബിജോണ്‍ പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കണക്കുകളിലൂടെ ചൂണ്ടികാട്ടി. ആര്‍എസ്പിയുടെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് സാധിച്ചിരുന്നില്ല.