കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൂര്‍ത്ത ആയുധം വെച്ച് മുഖത്ത് കുത്തി'; കൊല്ലുമെന്ന് ആക്രോശിച്ചു, ആര്‍എസുഎസുകാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

Recommended Video

cmsvideo
കൂര്‍ത്ത ആയുധം വെച്ച് മുഖത്ത് കുത്തിയെന്ന് സാനിയോ ! | Oneindia Malayalam

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യക്കും നേരെയുമുണ്ടായ അക്രമത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജുലിയസിനും ഭാര്യ സാനിയോ മനോമിക്കും നേരെ ഇന്നലെയാണ് കോഴിക്കോട് കുറ്റ്യാടിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ലേഖികയാണ് സാനിയോ മനോമി.

<strong>ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?</strong>ക്ഷൗരം ചെയ്ത മുഖവുമായി പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ, 41 ദിവസം വ്രതമെടുത്തോ?

ഇരുവരേയും അക്രമിച്ച സംഭവത്തില്‍ നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പാലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ വീട്ടിലേക്ക് പോവുമ്പോള്‍ അമ്പലക്കുളങ്ങരയില്‍ വെച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ സാരമായ പരിക്കേറ്റ ജൂലിയസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുമ്പോല്‍ നടുവണ്ണൂരില്‍ വെച്ചും ഇരുവര്‍ക്കുമെതിരെ വീണ്ടും അക്രമം ഉണ്ടായി. സംഭവത്തെക്കുറിച്ച് സാനിയോ മനോമി വിശദീകരിക്കുന്നത് ഇങ്ങനെ..

ഞങ്ങളെ രണ്ടു പേരെയും

ഞങ്ങളെ രണ്ടു പേരെയും

ഞങ്ങളെ രണ്ടു പേരെയും വിളിച്ച പലരുടെയും കോള്‍ എടുക്കാനായിട്ടില്ല, മെസേജിനു മറുപടിയും തരാനായില്ല. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാണ് രണ്ട് പേരും. ജൂലിക്ക് ചെവിക്കും മൂക്കിനും കഴുത്തിനുമാണ് പരിക്ക്. എന്റെ നെഞ്ചില്‍ ചെറിയ വേദനയും ചെറിയ നീരുമുണ്ട്. മാനസികമായി രണ്ട് പേരും ഒക്കെയാണ്.

ആശുപത്രിയിലേക്ക് പോവുമ്പോള്‍

ആശുപത്രിയിലേക്ക് പോവുമ്പോള്‍

ഏട്ടന്റെ ഭാര്യ പ്രസവിച്ച് കോട്ടപ്പറമ്പ് ആശുപത്രിയിലാണുള്ളത്. ഭക്ഷണവും വസ്ത്രവുമൊക്കെ എടുക്കാന്‍ പാലേരിയിലെ വീട്ടില്‍ നിന്നും കക്കട്ടിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പൊലീസ് സ്റ്റേഷനിലും പ്രദേശത്തെ സുഹൃത്തുക്കളെയും വിളിച്ച് പ്രശ്‌നമില്ലെന്ന് ഉറപ്പിച്ചായിരുന്നു പോയത്.

മര്‍ദ്ദനം

മര്‍ദ്ദനം

കുറ്റ്യാടി എത്തിയപ്പോള്‍ തന്നെ പരിചയമുള്ള ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടെന്ന് ജൂലിയസ് പറഞ്ഞിരുന്നു. പക്ഷേ പ്രദേശത്തൊന്നും പ്രശ്‌നമില്ലാതിരുന്നതിനാല്‍ യാത്ര തുടര്‍ന്നു. അമ്പലക്കുളങ്ങര എത്തിയപ്പോള്‍ പരിചയമുള്ളവരും ഇല്ലാത്തവരുമായ ഒരു സംഘം ആര്‍എസ്എസ് ക്രിമിനലുകള്‍ വണ്ടി തടയുകയും ചാവി വലിച്ചൂരി വണ്ടിക്കുള്ളിലേക്ക് തലയും കൈയുമിട്ട് എന്നെയും ജൂലിയസിനെയും മര്‍ദ്ദിച്ചു.

കൂര്‍ത്ത ആയുധം വച്ച്

കൂര്‍ത്ത ആയുധം വച്ച്

കൂര്‍ത്ത ആയുധം വച്ച് ജൂലിയെ കുത്താന്‍ വന്നു. ഒഴിഞ്ഞു മാറിയിട്ടും മൂക്കിന് കുത്തു കൊണ്ടു. വണ്ടിയില്‍ നിന്ന് രണ്ടാളെയും വലിച്ചിട്ട് വീണ്ടും മര്‍ദ്ദിച്ചു. പൊലീസ് എത്തിയപ്പോഴാണ് അക്രമിസംഘം പിന്‍ വാങ്ങിയത്.

മെഡിക്കല്‍ കോളജിലേക്ക്

മെഡിക്കല്‍ കോളജിലേക്ക്

സഖാക്കളെല്ലാരും എത്തി കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. ജൂലിയുടെ പരിക്ക് കൊറച്ച് ഗൗരവമുള്ളതായതിനാലും എന്റെ നെഞ്ചില്‍ ചെറിയ പ്രശ്‌നമുള്ളതിനാലും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

പേരാമ്പ്ര എത്തിയപ്പോള്‍

പേരാമ്പ്ര എത്തിയപ്പോള്‍

പൊലീസ് എസ്‌കോര്‍ട്ടില്‍ ഒരു ജീപ്പിലും കാറിലുമായാണ് ഞങ്ങള്‍ പോന്നത്. പേരാമ്പ്ര എത്തിയപ്പോ രണ്ട് ബൈക്ക് ലൈറ്റൊക്കെ ഇട്ട് തെറി വിളിച്ച് വണ്ടിക്ക് പുറകേ വന്നു. പിന്നീട് ബൈക്കുകളുടെ എണ്ണം കൂടി.

നടുവണ്ണൂരില്‍

നടുവണ്ണൂരില്‍

നടുവണ്ണൂര്‍ എത്തിയപ്പോള്‍ ആ സംഘം ഞങ്ങളുടെ വണ്ടി തടഞ്ഞു. കൊല്ലുമെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു. എസ്‌കോര്‍ട്ട് വന്ന പോലീസിന് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും കൂടുതല്‍ ഞടട ക്രിമിനലുകളുണ്ടായിരുന്നു.

അവിടെ നിന്ന് രക്ഷപെട്ടത്

അവിടെ നിന്ന് രക്ഷപെട്ടത്

നന്നായി ബുദ്ധിമുട്ടിയാണ് അവിടെ നിന്ന് രക്ഷപെട്ടത്. ഒരു കാര്യമുറപ്പാണ് രണ്ട് ആക്രമണങ്ങളും കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ്. ഒരു പ്രശ്‌നവും ഇല്ലാത്ത അമ്പലക്കുളങ്ങര വച്ച് പെട്ടെന്ന് പ്രശ്‌നമുണ്ടായത് അങ്ങനെയാണ്.

പൊലീസ് സുരക്ഷ ഉണ്ടായിട്ടും

പൊലീസ് സുരക്ഷ ഉണ്ടായിട്ടും

നല്ല നിര്‍ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഉണ്ടായിട്ടും പേരാമ്പ്ര മുതല്‍ നടുവണ്ണൂര്‍ വരെ പിന്തുടര്‍ന്നതും നടുവണ്ണൂരില്‍ വച്ച് അക്രമത്തിന് മുതിര്‍ന്നതും.

ആര്‍എസ്എസിന്റെ കത്തി

ആര്‍എസ്എസിന്റെ കത്തി

അമ്പലക്കുളങ്ങരയില്‍ പൊലീസ് എത്തിയില്ലായിരുന്നെങ്കില്‍, നടുവണ്ണൂരില്‍ പൊലീസ് ഒരു വിധം ഞങ്ങളെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഉറപ്പാണ് ഞങ്ങളും കൂട്ടത്തിലുള്ള സഖാക്കളും ആര്‍എസ്എസി ന്റെ കത്തികള്‍ക്കിരയാവുമായിരുന്നു. ഭയമൊട്ടുമേ ഇല്ല കാപാലികരേ, നിങ്ങളാക്രമിക്കാന്‍ വന്നപ്പോള്‍ പിന്തിരിഞ്ഞോടാത്തതില്‍ നിന്ന് തന്നെ നിങ്ങള്‍ക്കത് മനസിലായിട്ടുണ്ടാകുമല്ലോ

ഫേസ്ബുക്ക് പോസ്റ്റ്

സാനിയോ മനോമി

English summary
rss activist held for attacking asianet news reporter and husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X