കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ പൂര്‍ണം, പലയിടത്തും അക്രമം... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല.

വയനാട്, എറണാകുളം , ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് ചെറിയ തോതില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെഎസ്ആര്‍ടിസി പോലും സര്‍വ്വീസ് നടത്താന്‍ മടിച്ചത് യാത്രക്കാരെ കുഴക്കി. യാത്ര ചെയ്യാന്‍ വാഹനമോ കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ നിരവധി പേരാണ് കുടുങ്ങിയത്.

വയനാട്ടില്‍

വയനാട്ടില്‍

വയനാട്ടില്‍ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ഇതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് നേരേയും ആക്രമണം ഉണ്ടായി. ഇവിടെയും കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവച്ചു.

വാഹനം തടഞ്ഞു

വാഹനം തടഞ്ഞു

കരകുളത്ത് ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് വഴിവച്ചു.

കൊച്ചിയില്‍

കൊച്ചിയില്‍

കൊച്ചിയില്‍ ഓട്ടോ റിക്ഷക്ക് നേരെയും ബസ്സിന് നേരേയും കല്ലേറുണ്ടായി.

ആര്‍എസ്എസ് ഓഫീസിനും കല്ലേറ്

ആര്‍എസ്എസ് ഓഫീസിനും കല്ലേറ്

കൊച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

തൊടുപുഴയുല്‍ അക്രമം

തൊടുപുഴയുല്‍ അക്രമം

തൊടുപുഴയില്‍ ഹര്‍ത്താല്‍ ദിനം തുറന്ന കട ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കടയുടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

കണ്ണൂരില്‍ ബോംബേറ്

കണ്ണൂരില്‍ ബോംബേറ്

കണ്ണൂരില്‍ കടകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു.

ജില്ലാ ഹര്‍ത്താലില്‍ നിന്ന്

ജില്ലാ ഹര്‍ത്താലില്‍ നിന്ന്

ആദ്യം കണ്ണൂര്‍ ജില്ലയില്‍ മാത്രമായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പിന്നീട് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

അക്രമത്തിന് സാധ്യത

അക്രമത്തിന് സാധ്യത

ഹര്‍ത്താലില്‍ വന്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

വിദ്യാലയങ്ങള്‍ക്ക് അവധി

വിദ്യാലയങ്ങള്‍ക്ക് അവധി

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

കുടുങ്ങിയവര്‍ കുടുങ്ങി

കുടുങ്ങിയവര്‍ കുടുങ്ങി

ആയിരക്കണക്കിന് പേരാണ് നിരവധി നഗരങ്ങളില്‍ യാത്രാ സൗകര്യവും ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങിയത്.

ചരക്ക് നീക്കം നിലച്ചു

ചരക്ക് നീക്കം നിലച്ചു

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചു. സാധനങ്ങളുമായി വന്ന ലോറികളെല്ലാം അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഓണത്തെ ബാധിക്കും

ഓണത്തെ ബാധിക്കും

ഓണം വിപണിയെയാണ് ഹര്‍ത്താല്‍ ഏറ്റവും അധികം വലച്ചത്. കോടിക്കണക്കിന് രൂപയുടെ വ്യാപാര നഷ്ടമാണ് ഒറ്റ ദിവസത്തെ ഹര്‍ത്താലുകൊണ്ട് ഉണ്ടായിരിക്കുന്നത്.

English summary
The day-long hartal called by RSS in Kerala on Tuesday to protest murder of party worker in Kannur district has disrupted normal life across the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X