കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരായിമാരല്ല, ഫസലിനെ കൊന്നത് ഞങ്ങള്‍ തന്നെയെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍...

താനടക്കം നാലു പേരടങ്ങുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷിന്‍റെ മൊഴി.

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശേരിയിലെ ഫസല്‍ വധക്കേസില്‍ പുതിയ വഴിത്തിരിവ്. എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊന്നത് താനടക്കം നാലു പേരടങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബീഷ് പോലീസിന് നല്‍കിയ മൊഴി. പടുവിലായി മോഹനന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സുബീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ പോലീസ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സുബീഷിന്റെ മൊഴി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ കൈമാറും.

 വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ആര്‍എസ്എസും ഐസിസും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നതായി കോടിയേരി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ആര്‍എസ്എസും ഐസിസും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നതായി കോടിയേരി

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് ശശി, ഡയമുണ്ട് മുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നിവരും താനും അടങ്ങുന്ന സംഘമാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷ് പറഞ്ഞത്. ചിറ്റാരിപ്പറമ്പ് പവിത്രന്‍ വധക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്നും സുബീഷ് വെളിപ്പെടുത്തി.

murdercase

2006 ഒക്ടോബര്‍ 22 നാണ് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപം വെച്ച് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെടുന്നത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ആരോപണം.

നരേന്ദ്രമോദി കാള്‍ മാര്‍ക്‌സെന്ന് ഉമാഭാരതി, നടപ്പിലാക്കുന്നത് മാര്‍ക്‌സിന്റെ ആശയങ്ങള്‍...നരേന്ദ്രമോദി കാള്‍ മാര്‍ക്‌സെന്ന് ഉമാഭാരതി, നടപ്പിലാക്കുന്നത് മാര്‍ക്‌സിന്റെ ആശയങ്ങള്‍...

ആദ്യം സംസ്ഥാന പോലീസും പിന്നീട് സി ബി ഐയുമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളെ പ്രതി ചേര്‍ത്ത് കുറ്റപ്പത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വിചാരണ നേരിടുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

English summary
A new disclosure by rss activist on fasal murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X