കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഭൂപടം വിദ്യാബാലന്‍റെ ശരീരത്തോട് ഉപമിച്ചു! എഴുത്തുകാരന്‍ പ്രമോദ് രാമനെതിരെ ഭീഷണി

  • By Aami Madhu
Google Oneindia Malayalam News

എഴുത്തിലെ എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന എഴുത്തുകാരന്റെ നാവറുക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘപരിവാര്‍ പയറ്റുന്നത്. അതിന് മലയാളത്തില്‍ അടുത്തിടെ ഇരയായത് എ ഹരീഷിന്‍റെ 'മീശ'യെന്ന നോവലും. തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയില്‍ നിന്ന് അത് പിന്‍വലിപ്പിക്കാന്‍ വരെ സംഘപരിവാറിന് കഴിഞ്ഞു. ഇപ്പോള്‍ സംഘപരിവാര്‍ ഭീഷണിയുയര്‍ത്തിയിരിക്കുന്നത് എഴുത്തുകാരന്‍ പ്രമോദ് രാമനെതിരെയാണ്.

സമകാലിക മലയാളം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യ പസില്‍' എന്ന കഥയാണ് സംഘികളെ ചൊടിപ്പിച്ചത്. ദേശസ്നേഹത്തെ മുറിവേല്‍പ്പിക്കുന്ന കഥയാണെന്ന് ആരോപിച്ച് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രമോദ് രാമന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. വിവരങ്ങള്‍ ഇങ്ങനെ

 തെറിവിളിയും വ്യക്തഹത്യയും

തെറിവിളിയും വ്യക്തഹത്യയും

അമ്പലത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നേര്‍ക്ക് സംഘപരിവാര്‍ വാളെടുത്തത്. തെറിവിളിച്ചും എഴുത്തുകാരനെതിരെ വ്യക്തിഹത്യ നടത്തിയും സംഘപരിവാര്‍ ആക്രമണം കടുപ്പിച്ചു.

 ഭാര്യയുടെ ഫോട്ടോ ഉള്‍പ്പെടെ

ഭാര്യയുടെ ഫോട്ടോ ഉള്‍പ്പെടെ

എന്നാല്‍ നോവലുമായി മുന്നോട്ട് പോകുമെന്ന ഹരീഷ് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഫോട്ടോ സഹിതം കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലായിലുള്ള പ്രചരണങ്ങള്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ചു.

 ഹരീഷ് അറിയിച്ചു

ഹരീഷ് അറിയിച്ചു

കടുത്ത സൈബര്‍ ആക്രമണം കൂടി ആയതോടെ
നോവല്‍ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് അറിയിക്കുകയായിരുന്നു.

 ഇരുണ്ട ദിനം

ഇരുണ്ട ദിനം

സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്നും വ്യക്തമാക്കിയായിരുന്നു മീശ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ചത് സ്ഥിരീകരിച്ചുകൊണ്ട് എഡിറ്റര്‍ കമല്‍ റാം സജീവ് അപ്പോള്‍ കുറിച്ചത്.

 പ്രമോദ് രാമനെതിരെ

പ്രമോദ് രാമനെതിരെ

അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞുവെച്ചു ഇരുട്ടിന്റെ ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നേ ഉള്ളൂവെന്നായിരുന്നു അത്. ആ വാക്കുകള്‍ ശരിവെച്ച് കൊണ്ടുള്ള ആക്രമണമാണ് ഇപ്പോള്‍ എഴുത്തുകാരന്‍ പ്രമോദ് രാമന് നേരേയും നടന്നിരിക്കുന്നത്. പ്രമോദ് രാമന്‍റെ പുതിയ കഥയായ ഇന്ത്യാ പസിലിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്.

വിദ്യാ ബാലന്‍റെ ശരീരം

വിദ്യാ ബാലന്‍റെ ശരീരം

പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാ ബാലന്‍റെ ശരീരത്തോട് ഉപമിച്ചിരിക്കുകയാണെന്നും അത് തന്‍റെ ദേശസ്നേഹത്തെ മുറിവേല്‍പ്പിച്ചുവെന്നുമാണത്രേ സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ ഭീഷണി. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് പ്രമോദ് രാമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 പരിഹാസം

പരിഹാസം

തന്‍റെ ദേശസ്നേഹത്തെ മുറിവേല്‍പ്പിച്ചെന്ന് പറഞ്ഞപ്പോള്‍ കഥയിലെ കഥാപാത്രമായ കുഞ്ഞുമുഹമ്മദിനോട് കണ്ടാല്‍ വിവരം പറയാമെന്നായിരുന്നു താന്‍ അയാളോട് പറഞ്ഞതെന്ന് പ്രമോദ് പരിഹാസ രൂപേണ എഴുതി.

 കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു

മറ്റൊരു കാര്യം കൂടി പ്രമോദ് ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കാര്യത്തില്‍ സംഘപരിവാറിനെ അഭിനന്ദിക്കണം എത്ര പെട്ടന്നാണ് കഥയൊക്ക വായിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുന്നതെന്നും പ്രമോദ് തന്‍റെ പോസ്റ്റില്‍ കുറിച്ചു.

 പൊറുതിമുട്ടി

പൊറുതിമുട്ടി

എഴുത്തുകള്‍ക്ക് നേരെയെുള്ള ആക്രമത്തില്‍ സംഘികളെ കൊണ്ട് പൊറുതിമുട്ടിയെന്ന് വ്യക്തമാക്കി എഴുത്തുകാരിയായ സാറാ ജോസഫും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇനി സൈബര്‍ ഇടങ്ങളില്‍ എഴുതില്ലെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്.

 ഭീകരാക്രമണം

ഭീകരാക്രമണം

ഫേസ്ബുക്കിൽ എഴുതാൻ കഴിയില്ലെന്ന നിലയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോൾ കാര്യങ്ങൾ. മര്യാദയുടെ സീമ തകർക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും സാറ ജോസഫ് പറഞ്ഞിരുന്നു.

English summary
rss against pramod ramans new novel india pazzil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X