കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിക്കെതിരെ ആര്‍എസ്എസ്! തമ്മില്‍ തല്ലിനെതിരെ അമിത് ഷാക്ക് പാരതി!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
നേതാക്കളുടെ കട്ടയും പടവും മടങ്ങുമോ? | Oneindia Malayalam

ഹിന്ദിഹൃദയഭൂമിയിലെ പരാജയം ഉത്തരേന്ത്യയില്‍ നല്ല സൂചനയല്ല ബിജെപിക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ദക്ഷിണേന്ത്യയിലാണ് ബിജെപിക്ക് കണ്ണ്. പാര്‍ട്ടിക്ക് ഏറെ സ്വാധീനം കുറഞ്ഞ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും പരാമവധി സീറ്റുകള്‍ നേടണമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്. ഈ ലക്ഷ്യവുമായി തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി പാര്‍ട്ടി സഖ്യത്തില്‍ എത്തി കഴിഞ്ഞു.

അതേസമയം ശബരിമല ആയുധമാക്കി കേരളം കൈപ്പിടിയിലാക്കാനാണ് ബിജെപിയുടെ പദ്ധതി. എന്നാല്‍ ബിജെപിയിലെ തമ്മിലടി കാരണം ഇത്തവണയും കേരളത്തില്‍ താമര നിലംതൊടില്ലെന്നാണ് സൂചന. ആര്‍എസ്എസും ഇത് അടിവരയിടുന്നു. കേരളത്തിലെ നേതൃത്വത്തിന്‍റെ പിടിപ്പ് കേടിനെതിരെ വാളെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. പാര്‍ട്ടിയിലെ തമ്മിലടിയെ കുറിച്ച് ആര്‍എസ്എസ് അമിത് ഷായ്ക്ക് പരാതി നല്‍കിയെന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍

തമ്മിലടിയില്‍ പെട്ട് ബിജെപി

തമ്മിലടിയില്‍ പെട്ട് ബിജെപി

ശബരിമല ആയുധമാക്കി കേരളം പിടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇറങ്ങിയ ബിജെപിയില്‍ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിട്ട് പോലും അത് നേട്ടമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിനെതിരെ ആര്‍എസ്എസ് പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.

വിലങ്ങുതടി

വിലങ്ങുതടി

കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ആര്‍എസ്എസിനാണ്. എന്നാല്‍ നേതാക്കളുടെ തമ്മിലടി യോജിച്ച പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണെന്നാണ് ആര്‍എസ്എസ് പരാതി. നേതാക്കളുടെ തമ്മിലടിയെ കുറിച്ച് ആര്‍എസ്എസ് അമിത് ഷായ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അവസരങ്ങള്‍ നഷ്ടപ്പെടുത്തി

അവസരങ്ങള്‍ നഷ്ടപ്പെടുത്തി

ശബരിമല വിഷയം ആയുധമാക്കാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ട് പോലും പാര്‍ട്ടി അധ്യക്ഷന്‍റെ പിടിപ്പ് കേടുകൊണ്ട് അവസരങ്ങള്‍ പലതും നഷ്ടപ്പെട്ടെന്ന വിമര്‍ശനം ആര്‍എസ്എസിനുണ്ട്. അധ്യക്ഷന്‍റെ നിലപാട് ഇല്ലായ്മയും സുവര്‍ണാവസര പ്രസംഗവുമെല്ലാം ബിജെപിയെ വേണ്ടുവോളം വെള്ളം കുടിപ്പിച്ചിരുന്നു.

പിള്ളയ്ക്കെതിരെ നേതാക്കള്‍

പിള്ളയ്ക്കെതിരെ നേതാക്കള്‍

ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അറസ്റ്റ് പോലും വേണ്ട വിധത്തില്‍ മുതലെടുക്കാന്‍ പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതൊന്നും പോരാതെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് തന്നിഷ്ടപ്രകാരമാണെന്ന പരാതിയും ശക്തമാക്കി.

യോജിപ്പില്ല

യോജിപ്പില്ല

താഴെ തട്ടിലുള്ള ഘടകങ്ങളുടെ അഭിപ്രായം ചോദിക്കാതെ പിള്ള തയ്യാറാക്കിയ 'ഊഹാപോഹ' പട്ടികയെ ചൊല്ലി മുരളീധര പക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും നേതാക്കള്‍ ബിജെപിക്കെതിരെ രംഗത്ത് എത്തിയിരുന്നു. പിള്ളയുടെ പല നിലപാടുകളോടും സംസ്ഥാന ഘടകത്തിന് യോജിപ്പില്ല.

ആര്‍എസ്എസ് ആവശ്യം

ആര്‍എസ്എസ് ആവശ്യം

ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത ഉള്ള തിരുവനന്തപുരം മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. മിസോറാം ഗവര്‍ണര്‍ കുമ്മനത്തെ കൊണ്ടുവരണമെന്നാണ് ആര്‍എസ്എസിന്‍രെ ആവശ്യം.

ഒരു വിഭാഗം നേതാക്കള്‍

ഒരു വിഭാഗം നേതാക്കള്‍

അതേസമയം അതിനോട് സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. കുമ്മനം മടങ്ങി വന്നാല്‍ ഒരുപക്ഷേ സംസ്ഥാന ബിജെപിയില്‍ ഏറ്റവും ശക്തനായ നേതാവായി കുമ്മനം മാറുമെന്നും അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ കണക്കാക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രചരണം

ആര്‍എസ്എസ് പ്രചരണം

ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെതിരാണ്. ഓരോ നിയമസഭാ മണ്ഡലത്തിലും ജില്ലാതലത്തിലുള്ള നേതാവിനെ ചുമതലപ്പെടുത്തി ആര്‍എസ്എസ് പ്രചരണം ശക്തമാക്കി കഴിഞ്ഞു. ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ തിരുവനന്തപുരത്ത് പാടുള്ളൂ എന്നും ആര്‍എസ്എസിന് വാശിയുണ്ട്.

കോണ്‍ഗ്രസ് മുതലെടുക്കും

കോണ്‍ഗ്രസ് മുതലെടുക്കും

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് തിരിച്ചടി ഉണ്ടാകുമെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു.

ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

എന്നാല്‍ ഇതിന് കൃത്യമായ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നാണ് ആര്‍എസ്എസ് പരാതി. കേരളത്തില്‍ എത്തുന്ന അമിത് ഷായുമായി ആര്‍​എസ്എസ് നേതൃത്വം ഇത് ചര്‍ച്ച ചെയ്യും.

പാലക്കാട് വെച്ച്

പാലക്കാട് വെച്ച്

പാലക്കാട് വെച്ചാണ് അമിത് ഷായെ ആര്‍എസ്എസ് നേതൃത്വം കാണുക. അതേസമയം ഇതിന് മുന്‍പ് തന്നെ പാലക്കാട് വെച്ച് ബിജെപി സംസ്ഥാന നേതൃ യോഗവും ചേരുന്നുണ്ട്.

English summary
Rss aganist kerala bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X