കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു-ആര്‍ബി ശ്രീകുമാര്‍

Google Oneindia Malayalam News

കാസര്‍കോട്: കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദവും പുരോഗതിയും തകര്‍ക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ഒരു പോലെ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍ പറഞ്ഞു. ചൂരി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ചൂരി ജങ്ഷില്‍ നടത്തിയ റിയാസ് മൗലവി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് കൂക്കാർ പാലത്തിന്റെ കൈവരി തകര്‍ന്നു; അപകടം മാടിവിളിക്കുന്നുകാസർകോട് കൂക്കാർ പാലത്തിന്റെ കൈവരി തകര്‍ന്നു; അപകടം മാടിവിളിക്കുന്നു

കേരളത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം സാമൂഹികപരവും ആത്മീയപരവുമാണ്. ഇവിടെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ഇത് കാരണമായിട്ടുണ്ട്. കാസര്‍കോട് മേഖലയില്‍ വര്‍ഗീയ കലാപം ഉണ്ടായപ്പോഴൊക്കെ അതിനെ തടഞ്ഞുനിര്‍ത്താന്‍ മുസ്ലിംലീഗിന്റെ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

rss and bjp try to destroy religious harmony says rb sreekumar

മുഹമ്മദ് കുഞ്ഞി ഫുജൈറ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, അഡ്വ. സി. ഷുക്കൂര്‍, പഴയ ചൂരി ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ല്യാര്‍, ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് മൂസ ഫൈസി, മീപ്പുഗിരി രിഫായിയ്യ മസ്ജിദ് ഖത്തീബ് റഫീഖ് ബാഖവി, പാറക്കട്ട് ബദര്‍ മസ്ജിദ് ഖത്തീബ് പി.കെ മുഹമ്മദ് മിസ്ബാഹി, സുബൈര്‍ മുസ്ല്യാര്‍, നാസര്‍ സഖാഫി, ഗഫൂര്‍ ചൂരി, ഹാരിസ് ചൂരി, സത്താര്‍ കറന്തക്കാട്, എം.എ അബ്ദുല്‍റഹ്മാന്‍ ഹാജി, എസ്.കെ ഹസന്‍, ഹമീദ് ഹാജി, സുബൈര്‍ ചൂരി, അബ്ദുല്ല പാറക്കട്ട്, മുഹമ്മദ് കുഞ്ഞി പാറക്കട്ട്, അബ്ദുമാസ്തിക്കുണ്ട് എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി ചൂരി സ്വാഗതം പറഞ്ഞു.

തലശ്ശേരിയിൽ ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് മര്‍ദ്ദനംതലശ്ശേരിയിൽ ആശുപത്രി ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചു എന്നാരോപിച്ച് 12 വയസ്സുകാരന് മര്‍ദ്ദനം

English summary
rss and bjp try to destroy religious harmony says rb sreekumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X