ആർഎസ്എസും കോൺഗ്രസും ഒരമ്മ പെറ്റ സഹോദരൻമാർ; അവർക്ക് നാരങ്ങാ വെള്ളം കൊടുക്കുന്നത് ലീഗും'

മഹാരാജാസിൽ മന്ത്രി റോജി എം ജോണിനെതിരെ ചോദ്യം ഉയർത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടും ഇതുവരെ മന്ത്രി കെഎം ഷാജിയെ ഓട്ടോയിൽ നിന്നും ഇറക്കിവിട്ട ആർഎസ്എസുകാർക്കെതിരെ കേസ് എടുക്കാത്തത് എന്താണെന്ന് മുൻ ധനമന്ത്രി കെഎം രാജഗോപാൽ. ഇനി ആർഎസ്എസുകാർ സെക്രട്ടറിയേറ്റിനുള്ളിൽ കയറി മന്ത്രിമാരെ തല്ലിയാലും യുഡിഎഫുകാർ ക്ഷമിക്കും. കാരണം ആർഎസ്എസും കേരളത്തിലെ കോൺഗ്രസും ഒരമ്മ പെറ്റ സഹോദരന്മാരാണെന്നും ഇരുവർക്കും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം നാരങ്ങാവെള്ളം കലക്കി കൊടുക്കുന്നതാകട്ടെ മുസ്ലിം ലീഗാണെന്നും അദ്ദേഹം പരിഹസിച്ചു. രാജഗോപാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

kn2-9631

'ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് എസ്എഫ്ഐക്കാർ ജനാധിപത്യപരമായും സമാധാനപരമായും ചോദ്യങ്ങൾ ചോദിച്ചതിനെ സംഘർഷം എന്ന നിലയിൽ ചിത്രീകരിച്ചു കൊണ്ടും, പ്രതിഷേധക്കുറിപ്പ് ഇറക്കിക്കൊണ്ടും ഇതിനകം മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നു കഴിഞ്ഞു. വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞമാസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയെ ആദ്യം ഔദ്യോഗിക വാഹനത്തിൽ നിന്നും തുടർന്ന് ഓട്ടോ റിക്ഷയിൽ നിന്നും ആർഎസ്എസുകാർ പിടിച്ചിറക്കിവിട്ട് അപമാനിച്ചതിനെതിരെ ഒരു വരി പ്രസ്താവന നടത്താൻ പോലും ഒരു കോൺഗ്രസ് നേതാവും ലീഗ് നേതാവും ഇതുവരെ തയ്യാറായിട്ടില്ല.
ഒരു പെറ്റി കേസ് പോലും ഇതുവരെ എടുത്തിട്ടുമില്ല.

"സോദരർ തമ്മിലെ പോരൊരു പോരല്ല
സൗഹൃദത്തിന്റെ കലങ്ങി മറിയലാം"
എന്ന് വള്ളത്തോൾ പാടിയത് പോലെ ആർഎസ്എസും കേരളത്തിലെ കോൺഗ്രസും ഒരമ്മ പെറ്റ സഹോദരന്മാരാണ്. ഇരുവർക്കും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം നാരങ്ങാവെള്ളം കലക്കി കൊടുക്കുന്നതാകട്ടെ മുസ്ലിം ലീഗും. ഇനി ആർഎസ്എസുകാർ സെക്രട്ടറിയേറ്റിനുള്ളിൽ കയറി മന്ത്രിമാരെ തല്ലിയാലും അവരത് ക്ഷമിക്കും. അതാണ് ആ ബന്ധത്തിന്റെ ശക്തി. മൂന്ന് എംഎൽഎമാരെ വെച്ച് വി ഡി സതീശനിലൂടെ കേരളം ഭരിക്കുകയാണ് ബിജെപി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ഗവർണർ വഴിയും സർക്കാർ നേരിട്ടും സർവകലാശാലകളുടെ സെനറ്റുകളിലും സിൻഡിക്കേറ്റുകളിലും ബോർഡുകളിലുമെല്ലാം ആർഎസ്എസുകാരെ കുത്തിനിറച്ചു കഴിഞ്ഞു.

സർവകലാശാലകളിലെ സംഘപരിവാർവൽക്കരണത്തിനും സർക്കാരിന്റെ ആർഎസ്എസ് വിധേയത്വത്തിനും എതിരെ സമരം ചെയ്യുന്ന എസ്എഫ്ഐയോടാണ് സർക്കാരിന് ഏറ്റവും ശത്രുത. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകൾ എസ്എഫ്ഐ തൂത്തുവാരിയതോടെ സർക്കാരിന് ഹാലിളകിയിരിക്കുകയാണ്. അതാണ് മുഖ്യമന്ത്രി പോലും എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രസ്താവനയുമായി രംഗത്തുവരുന്നത്.

കഴിഞ്ഞദിവസം മലപ്പുറത്ത് ആശുപത്രിയിൽ കയറി എസ്എഫ്ഐ നേതാക്കന്മാരെ വധിക്കാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്ത എംഎസ്എഫ് ഗുണ്ടകളുടെ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയർന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നുമോർക്കണം. ഗവർണറുടെയും സംഘപരിവാറിന്റെയും ഇഷ്ടക്കാരായി കോൺഗ്രസിന്റെയും ലീഗിന്റെയും വിദ്യാർത്ഥി സംഘടനകൾ സർവകലാശാലകളിലെ സംഘപരിവാർവൽക്കരണത്തിന് ചൂട്ടു പിടിക്കുകയാണ്.

ഇന്നലെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ നടന്നത് ജനാധിപത്യപരവും സമാധാനപൂർണ്ണവുമായ പ്രതിഷേധമാണ്. കാലടി സർവകലാശാലയിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉയർത്തുകയായിരുന്നു. ഏതെങ്കിലും തരത്തിൽ സംഘർഷമോ അതിക്രമമോ മഹാരാജാസ് കോളേജിൽ ഉണ്ടായിട്ടില്ല എന്നുള്ളതിന് ദൃശ്യങ്ങൾ തന്നെ സാക്ഷ്യം പറയുന്നു. എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് ആർഎസ്എസുകാർ കാണിച്ചത് എന്തായിരുന്നു എന്ന് നാം ഓർക്കണം. ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കി വിട്ടതിനുശേഷം നടന്നുപോയ മന്ത്രിയെ കൂക്കിവിളിച്ച് അവർ അധിക്ഷേപിക്കുകയാണുണ്ടായത്. അവിടെ കേസുമില്ല, അറസ്റ്റുമില്ല പ്രതിഷേധവുമില്ല.

ഈ ഇരട്ടത്താപ്പ് കേരളം മനസ്സിലാക്കണം. ആർഎസ്എസ് കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർവകലാശാലകളിലൂടെയാണ്. സംഘപരിവാറിന്റെ ഈ പരിശ്രമങ്ങൾക്ക് സർവ്വ പിന്തുണയും നൽകുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും. ലഭിച്ച വോട്ടിനുള്ള പ്രത്യുപകാരമായി കേരളത്തെ ആർഎസ്എസിന് തീറെഴുതാനുള്ള ഈ ശ്രമം തീക്കൊള്ളി കൊണ്ടുള്ള കളിയാണ്. നിങ്ങളുടെ ഈ തീക്കളിയെ കേരളം പരാജയപ്പെടുത്തുക തന്നെ ചെയ്യും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma