കൊച്ചിയില്‍ ബിജെപി നേതാവിനെ 'പഞ്ഞിക്കിട്ട്' ആര്‍എസ്എസ് പ്രവര്‍ത്തകര്‍; സംസ്ഥാന നേതാവ് ആശുപത്രിയില്‍
മെയ് 7 ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്.
കൊച്ചി: ബിജെപി സംസ്ഥാന നേതാവിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമണം. ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവായ വെണ്ണല സജീവനെയാണ് ഒരു സംഘം ആളുകള്‍ അക്രമിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. മെയ് 7 ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമിച്ചതെന്ന് സജീവന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സജീവന്‍ പറഞ്ഞു. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സജീവന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമമുണ്ടായത് ഞായറാഴ്ച രാത്രി...
ബിജെപി സംസ്ഥാന നേതാവായ വെണ്ണല സജീവന് നേരെ ഞായറാഴ്ച രാത്രിയാണ് നഗരത്തില്‍ വെച്ച് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കുകളിലെത്തിയ സംഘം സജീവനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന്...
രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്നാണ് വെണ്ണല സജീവന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും സജീവന്‍ ആരോപിച്ചു.

കാലിന് ഗുരുതര പരിക്ക്...
ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ സജീവന്‍ കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ സജീവന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

ആര്‍എസ്എസ് അക്രമത്തിന് പിന്നില്‍?
ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് വെണ്ണല സജീവനെ അക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications