കണ്ണൂരില്‍ ആര്‍എസ്എസ്സ് തെമ്മാടിത്തരം..സിപിഎം സ്മാരകത്തിന് മേല്‍ മലമൂത്രവിസര്‍ജനം നടത്തി !!
പ്രകോപനമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ കണ്ണൂരില്‍ ആര്‍എസ്എസ് നീക്കം തുടരുന്നു
കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമം തുടരുന്നു. തലശ്ശേരി നങ്ങാരത്ത് പീടികയില്‍ കെപി ജിജേഷ് സ്മാരകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്തതായി സിപിഎം ആരോപണം. കഴിഞ്ഞ ദിവസമാണ് ജിജേഷ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
ജിജേഷ് സ്മാരക മന്ദിരഉദ്ഘാടന പരിപാടിക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന് നേരെ ബോംബേറുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകമന്ദിരത്തിന് മേലെയുള്ള ആര്‍എസ്എസ് തെമ്മാടിത്തം. പരിപാടിയുടെ ബോര്‍ഡും മറ്റും നേരത്തെ ആര്‍എസ്എസ്സുകാര്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചിരുന്നു.

കണ്ണൂരില്‍ മനപ്പൂര്‍വ്വം പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തുകയാണെന്ന് സിപിഎം ആരോപിക്കുന്നു. സംസ്ഥാനത്തുടനീലം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ആര്‍എസ്എസ് നീക്കം. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി നേരിടുമെന്നും സിപിഎം വ്യക്തമാക്കി.












Click it and Unblock the Notifications