കണ്ണൂര്‍: പിണറായിയില്‍ ബോംബേറ്. ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു.കരിങ്കാണ്ടി രവീന്ദ്രനാണ് മരിച്ചത്. അഞ്ച്പേര്‍ക്ക് പരിക്കേറ്റു. ബോംബെറിഞ്ഞ ശേഷം വാഹനം കയറ്റിയാണ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്.
സിപിഎം ആഹ്ലാദപ്രകടനത്തിനു നേരെയായിരുന്നു ബോംബേറ് നടന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.വൈകിട്ട് നാല് മണിയോടെയാണ് പിണറായിയില്‍ ബോംബേറുണ്ടായത്. പരിക്കേറ്റവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.