ഒരു മഞ്ഞുമലയുടെ മുകള്‍ ഭാഗമാണ് സന്നിധാനത്ത് കാണുന്ന തീവ്രവാദികളെന്ന് രശ്മി ആര്‍ നായര്‍
ശബരിമലയുടെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ കൈയ്യിലാണെന്ന് പോലീസും സര്‍ക്കാരും ആവര്‍ത്തിക്കുമ്പോള്‍ ശബരിമലയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു സന്നിധാനത്ത് ഉണ്ടായിരുന്നത്. കാവിയണിഞ്ഞ് മാലയിട്ട് തീവ്രവാദികളെ പോല്‍ മുഖം മറച്ച് ആചാരം സംരക്ഷിക്കാനെന്ന് ആക്രോശിച്ച് അവര്‍ സന്നിധാനത്ത് ആക്രമം അഴിച്ചുവിട്ടു.
നിലക്കലില്‍ നിന്നും ശബരിമലയിലെത്തിയ പലരും തിരിച്ചിറങ്ങിയില്ല. സന്നിധാനത്തെ എല്ലായിടങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാക്കിയവര്‍. അന്‍പത് വയസ്സു കഴിഞ്ഞ മാളിക പുറങ്ങള്‍ക്കും പ്രതിഷേധം നേരിടേണ്ടി വന്നു. എന്നാല്‍ ഒരു മഞ്ഞു മലയുടെ മുകൾ ഭാഗമാണ് സന്നിധാനത്ത് കാണുന്ന തീവ്രവാദികളെന്നും ആർ.എസ്.എസ് തീവ്രവാദ സംഘടനയാണെന്ന് രശ്മി നായർ പറയുന്നു.രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

മലയിറങ്ങിയില്ല
ചിത്തിര ആട്ട പൂജയ്ക്കായി നടുറന്ന തുറന്നപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത വിധം തിരക്കായിരുന്നു അനുഭവപ്പെട്ടത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുപോലും അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ട് പലരും മലകയറി. ഏകദേശം 22,000 തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കില്‍ 3000 ആളുകള്‍ പോലും മലയിറങ്ങിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

നിയന്ത്രിച്ചു
ഇതോടെ സന്നിധാനത്തെ സ്ഥിതി നിയന്ത്രണാതീതമായി. പോലീസിനെ കാര്യങ്ങള്‍ നിയന്ത്രിക്കാനാവാഞ്ഞതോടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടയുള്ളവര്‍ ഭക്തരെ പോലീസ് മൈക്ക് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കാഴ്ച വരെ ഉണ്ടായിരുന്നു.

ആക്രമണം
ഇതിനിടെ മലകയറാനെത്തിയത് യുവതിയാണെന്ന സംശയത്തിന്‍റെ പേരില്‍ തൃശ്ശൂര്‍ സ്വദിശിനിയായ ലളിതാ രവിക്ക് നേരെ പ്രതിഷേധകര്‍ അക്രമം അഴിച്ചുവിട്ടു. വനിതാ പോലീസുകാരെ സന്നിധാനത്ത് നിയന്ത്രിച്ചിട്ടുകൂടി പ്രതിഷേധകരില്‍ നിന്ന് യുവതിയെ പോലീസിന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.

മാധ്യമപ്രവര്‍ത്തകരേയും
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ശക്തമായ ആക്രമണം ഉണ്ടായി. ലളിതാ രവിയെ പ്രതിഷേധക്കാര്‍ തടയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനെ നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു.

ക്രിമിനലുകള്‍
പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിന് നേരെ കസേരയും തേങ്ങയും വലിച്ചെറിഞ്ഞു.എന്നാല്‍ ശബരിമലയില്‍ ആര്‍എസ്എസ് ബിജെപി ക്രിമിനലുകളെ വിളയാട്ടമാണ് നടന്നതെന്ന് രശ്മി ആര്‍ നായര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് ഭീകര സംഘടന
ഞാന്‍ മനസിലാക്കിയിടത്തോളം പഠിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് RSS. ഇന്ത്യയിലെ തന്നെ മറ്റു തീവ്രവാദ സംഘടനകള്‍ എന്നത് RSSന്‍റെ അനേകായിരം കൈകളില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ വലിപ്പം മാത്രമുള്ളവയാണ്.

ഏറ്റവും വലിയ ക്രിമിനല്‍
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തീവ്രവാദ സംഘടന കൂടിയാണ് RSS.ആ RSSന്‍റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സന്‍ . LDFസര്‍ക്കാരും അവര്‍ നിയന്ത്രിക്കുന്ന കേരളാ പോലീസും ഇന്ന് കേരളത്തില്‍ നേര്‍ക്കുനേര്‍ നേരിടുന്നത് എത്ര വലിയ അപകടത്തെ ആണ് എന്ന് നല്ല ബോധ്യമുണ്ട് .

നിരാശ
ഒരു മഞ്ഞു മലയുടെ മുകള്‍ ഭാഗമാണ് നിങ്ങള്‍ സന്നിധാനത്ത് കാണുന്ന തീവ്രവാദികള്‍ അതിന്‍റെ താഴേക്കുള്ള ഒരു വലിയ സംവിധാനം സംസ്ഥാനം കത്തിക്കാന്‍ തയ്യാറായി നില്‍പ്പുണ്ട് .
അന്ന് മുസ്ലീം നാമധാരി പടി ചവിട്ടിയിരുന്നു എങ്കില്‍ അടുത്ത നിമിഷം ബംഗ്ലൂര്‍ നഗരത്തില്‍ ഉള്ള KSRTC(കേരള)യുടെ 47 ബസ്സുകള്‍ കത്തിക്കാനുള്ള പെട്രോളും ഡീസലും തങ്ങള്‍ വാങ്ങി വച്ചിരുന്നു എന്ന് വളരെ സ്വാഭാവികമായി ഒരു RSSകാരന്‍ പറഞ്ഞു പോകുന്നത് കഴിഞ്ഞ ആഴ്ച കേട്ടു.

അതിജീവിക്കും
അന്നത് നടക്കാതെ പോയതിലെ നിരാശയും അവര്‍ക്കുണ്ട് .ഞാനിപ്പോഴും പൂര്‍ണ്ണമായും പിണറായി വിജയന്‍ എന്ന നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ആ സര്‍ക്കാരിനൊപ്പമാണ് അതിന്‍റെ ആഭ്യന്തര വകുപ്പിനോപ്പമാണ്. ഈ നാട് അതിജീവിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം


Click it and Unblock the Notifications