കല്ല്യാണ വീട്ടില്‍ ആര്‍എസ്എസിന്റെ ക്രൂരത; വരന്റെ സഹോദരനെ വെട്ടി
ഷെഫീഖിന്റെ സഹോദരന്‍ വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കാണ് (29) വെട്ടേറ്റത്.
കയ്പമംഗലം: കല്ല്യാണ വീട്ടിലും ആര്‍എസ്എസിന്റെ ക്രൂരത. കല്ല്യാണ വീട്ടില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിവൈഎഫ്‌ഐ ഭാരവാഹി ഷെഫീഖിന്റെ കല്ല്യാണ വീട്ടിലായിരുന്നു സംഭവം.
ഷെഫീഖിന്റെ സഹോദരന്‍ വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കാണ് (29) വെട്ടേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം. നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാനമേള
വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്ക് വെട്ടേറ്റത്.

ആരോപണം
ഈ മേഖലയില്‍ ബിജെപിയും ആര്‍എസ്എസും സംഘര്‍ഷമുണ്ടാക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

പോലീസ്
സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു.

സംഘര്‍ഷാവസ്ഥ
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

നാട്ടുകാര്‍ ആരോപിച്ചു
ആര്‍എസ്എസ് ശാഖയും ആയുധ പരിശീലനവും നടക്കുന്ന മലയാറ്റില്‍ ക്ഷേത്ര ഭാഗത്തുള്ളവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഈ ഭാഗത്ത് പ്രതിഷേധപ്രകടനം നടത്തി.












Click it and Unblock the Notifications