Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുവന്ന മുണ്ടുടുത്ത് ആര്‍എസ്എസ് ഗ്രാമത്തില്‍ കയറി; ആര്‍എസ്എസുകാര്‍ പെണ്‍കുട്ടിയെ അടക്കം തല്ലി ചതച്ചു

കാഞ്ഞങ്ങാടിനടുത്തുള്ള പറക്ലായിലാണ് സംഭവം.

കാസര്‍കോട്:പെണ്‍കുട്ടികളടക്കമുള്ള മാധ്യമ വിദ്യാര്‍ത്ഥികളെ
ആര്‍എസുഎസുകാര്‍ തല്ലി ചതച്ചെന്ന് പരാതി. ചുവന്ന മുണ്ടുടുത്ത് ആര്‍എസ്എസ് ഗ്രാമത്തില്‍ കയറിയതിനാണ് മര്‍ദ്ദനമെന്നാണ് ആരോപണം. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി അറുപതംഗ ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിച്ചത്.

കാഞ്ഞങ്ങാടിനടുത്തുള്ള പറക്ലായിലാണ് സംഭവം. കാഞ്ഞങ്ങാട് തെയ്യം കാണാന്‍ പോയി തിരിച്ച് വരുമ്പോള്‍ പിഎന്‍ടിഎസ് ആയൂര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനായ നവജിതിന്റെ അമ്മയെ കാണാനായി ഇവര്‍ പറക്ലായിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. ജെഫ്രിന്‍ ജെറാള്‍ഡിനു വാരിയെല്ലിനും കൈക്കും ചതവുണ്ട്, കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്.

 മര്‍ദ്ദനം

മര്‍ദ്ദനം

നവജിതിന്റെ അമ്മയ്ക്ക് മരുന്ന് കൊടുക്കാന്‍ പോകുമ്പോള്‍ മുപ്പതോളം വരുന്ന ബി.ജെ.പി അനുഭാവികള്‍ ചേര്‍ന്ന് എന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ജെഫ്രിന്‍ പറയുന്നു.

ചുവന്ന മുണ്ട് ഊരെടാ.... ആക്രോശിച്ചു

ചുവന്ന മുണ്ടും കറുത്ത ഷര്‍ട്ടുമിട്ട എന്നെ അവര്‍ കുനിച്ചു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഊരെടാ നിന്റെ മുണ്ട് എന്നാക്രോശിച്ചായിരുന്നു മര്‍ദ്ദനം.

സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനം

സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനം

ജെഫ്രിനെ തല്ലുന്നത് തടയാന്‍വന്ന സുഹൃത്തുക്കളെയും അവര്‍തല്ലി. നവജിതിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തു.

ഭീഷണി

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീണ്ടുമെത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ജെഫ്രിന് വാരിയെല്ലിനും മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+