ചാണകമെന്ന് വിചാരിച്ച് ആനയെ വാരാൻ പോയി; അമിത് ഷായെ പരിഹസിച്ച് പി ജയരാജൻ...
കണ്ണൂർ: ചാണകമെന്ന് കരുതി ആനയെ വാരാൻ പോയ രാമൻനായരാണ് അമിത് ഷായെന്ന് പി ജയരാജന്റെ പരിഹാസം. സംസ്ഥാനത്ത് രണ്ടാം വിമോചനസമരത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ആർഎസ്എസിനെതിരായ പ്രതിരോധ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.
ആർഎസ്എസും ബിജെപിയും ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയും കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിരോധ കൂട്ടായ്മ. കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര പരാജയപ്പെട്ടതോടെ ആർഎസ്എസ് അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ആർ.എസ്.എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തിയായിരുന്നു സിപിഎമ്മിന്റെ ബഹുജന കൂട്ടായ്മ.

യുഡിഎഫിനൊപ്പം ചേരാൻ തയ്യാർ
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ യുഡിഎഫിനൊപ്പം ചേരാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി സംസാരിക്കാം
മോദി സര്‍ക്കാരിനെതിരെ യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ചെന്നിത്തലയ്ക്ക് കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്ന് കോടിയേരി പറഞ്ഞു.

ഏകപക്ഷീയ പിൻമാറ്റം
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഎം തയ്യാറായിരുന്നു. എന്നാല്‍ യുഡിഎഫ് ഏകപക്ഷീയമായി ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.

പൊതുധാരണയുടെ അടിസ്ഥാനത്തിൽ
പൊതുധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം യോജിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഹർത്താൽ അംഗീകരിക്കാനാകില്ല
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications