കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈസ്റ്റർ ആഘോഷത്തിനിടെ കരിമുളയ്ക്കൽ പള്ളി ആക്രമിച്ചത് സംഘപരിവാർ തന്നെ.. തെളിവ് പുറത്ത്!

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടും ആലപ്പുഴയിലെ മാവേലിക്കരയിലും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുകയുണ്ടായി. കാഞ്ഞിരങ്ങാട് അമ്പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടായിരുന്നു. മാവേലിക്കരയില്‍ ആക്രമണം നടത്തിയതും സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്നാണ് പീപ്പിള്‍ ടിവി വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അക്രമികള്‍ സംഘപരിവാറുകാരാണ് എന്ന് തെളിയിക്കുന്ന രേഖകളും പീപ്പിള്‍ പുറത്ത് വിട്ടിട്ടുണ്ട്.

കരിമുളയ്ക്കലെ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സനു 2012ല്‍ മുസ്ലീം പള്ളി ആക്രമിച്ച കേസിലും പ്രതിയാണ്. സനു അടക്കമുള്ള പ്രതികളുടെ രാഷ്ട്രീയ ബന്ധം തെളിയിക്കുന്ന പഴയ കേസുകളുടെ എഫ്‌ഐആര്‍ ആണ് പീപ്പിള്‍ പുറത്ത് വിട്ടിരിക്കുന്നത്. സനുവിനെ കൂടാതെ മറ്റൊരു പ്രതിയായ കോലാപ്പി സരുണ്‍ എന്നയാളും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുമാണ്. കോലാപ്പി അരുണ്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണെന്നും കൈരളി വാര്‍ത്തയില്‍ പറയുന്നു.

rss

പള്ളി ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മാവേലിക്കര നൂറനാട് കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി വക കെട്ടിടം നശിപ്പിച്ചതും കുർബാനയ്‌ക്കെത്തിയ വികാരിയെ തടഞ്ഞു വച്ചതും കാസർകോട് കാഞ്ഞിരങ്ങാട് പള്ളി ആക്രമിച്ചതും അത്യന്തം അപലപനീയമായ ഹീന കൃത്യങ്ങളാണ്. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർത്ത് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികൾക്കെതിരായി സമൂഹം ജാഗ്രത പുലർത്തണം. മതസ്പർദ്ധയും സാമുദായിക സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ സർക്കാർ കർശനമായി നേരിടും. മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നൂറനാട് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കാസർകോട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്

ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!

English summary
Sanghpariwar behind Mavelikkara church attack, says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X