കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

എറണാകുളം: ബിജെപി നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് വിജയകുമാറിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ഹരി എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. വിജയകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

കഴിഞ്ഞ മാസം 15 നായിരുന്നു വടക്കേകോട്ടയിലെ വീടിന് സമീപത്ത് വെച്ചാണ് വിജയകുമാറിന് മര്‍ദ്ദനമേറ്റത്. തൃപ്പൂണിത്തറ തെക്കുംഭാഗത്ത് ഒരു രക്ഷാബബന്ധന്‍ ചടങ്ങില്‍ വിജയകുമാര്‍ പങ്കെടുത്തതായിരുന്നു പ്രതികളെ പ്രകോപിച്ചത്. ബിജെപിയിലെ പ്രാദേശിക വിഭാഗീയതാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് സൂചന.

bjp

വിജയകുമാറിന് മര്‍ദ്ദനമേറ്റത് നഗരാസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. വിജയകുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സഭയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ബിജെപിക്ക് 12 അംഗളുള്ള നഗരസഭ കൗണ്‍സിലില്‍ ഏഴ് പേര്‍ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. വിജയകുമാറിനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം

കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ പാര്‍ട്ടി ഓഫീസ്‍ ചേര്‍ന്ന ജില്ല കോര്‍ കമ്മിറ്റിയുടേയും മണ്ഡലം കോര്‍ കമ്മിറ്റിയുടേയും സംയുക്ത യോഗത്തില്‍ ഏഴ് കൗണ്‍സിലര്‍മാരും വിജയകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് വിജയകുമാറിനെതിരെ ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

English summary
rss bjp conflict in tripunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X