
കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബിജെപി സംഘം; പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവല്ല പെരിങ്ങയിൽ എൽ.സി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് - ബിജെപി സംഘമാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ്സിന് ബന്ധമില്ലെന്ന് അന്വേഷണം അവസാനിക്കും മുമ്പ് പൊലീസ് പറഞ്ഞത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. കൊലയ്ക്കു പകരം കൊലയെന്നുള്ളത് സിപിഎമ്മിൻ്റെ അജണ്ടയല്ല. സമാധാനമായി പ്രതിഷേധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

2016 ന് ശേഷം കേരളത്തില്‍ സിപിഎമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ കോടിയേരി 15 പ്രവർത്തകൻമാരെ കൊലപ്പെടുത്തിയത് ബിജെപി-ആര്‍എസ്എസ് സംഘമാണെന്ന് ചൂണ്ടിക്കാട്ടി. ഇതിനോടകം കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 588 സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കണക്കുകൾ നിരത്തി വിശദീകരിച്ചു.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

ഇത്തരം കൊലപാതകങ്ങള്‍ നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല. സമാധാനപരമായി സിപിഎം പ്രതിഷേധിക്കും.കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം - കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആര്‍എസ്എസ് ഉയര്‍ത്തുന്ന പ്രകോപനത്തില്‍ അകപ്പെട്ടു പോകാതെ പ്രതിഷേധിക്കണം. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. സമാധാന അന്തരീക്ഷം തകർക്കാൻ തൽപരകക്ഷികൾ ശ്രമിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയും ആക്രമണങ്ങള്‍ നടക്കുകയാണ്. അസ്സാമിലും ഉത്തര്‍ പ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബര്‍ ഏഴിന് കേരളത്തിലെ ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രുതി കിരീടം ചൂടണമെന്ന് ആഗ്രഹിച്ച വ്യക്തി ഇന്ന് ഭൂമിയിലില്ല; അതൊരു വേദനയാണ്; രഞ്ജുവിന്റെ കുറിപ്പ്

മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, എസ്.സി. എസ്.ടി എന്നിവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരേയും അവരുടെ ആരാധാനാലയങ്ങള്‍ക്കെതിരേയും മുന്നൂറില്‍പ്പരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട് - കോടിയേരി സൂചിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് സന്ദീപിനെ ഒരുസംഘം ഗുണ്ടകൾ ചേർന്ന് വെട്ടിയും കുത്തിയും ക്കൊലപ്പെടുത്തിയത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു.

ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായും നെഞ്ചിൽ മാത്രം ഒൻപത് കുത്തുകളേറ്റിട്ടുണ്ടെന്നും പിന്നീട് കണ്ടെത്തി.ആശുപത്രിയിലെത്തിച്ചെങ്കിലും സന്ദീപ് മരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന സന്ദീപിൻ്റെ ചേതനയറ്റ ശരീരം സിപിഎമ്മിൻ്റെ വിവിധ ഓഫീസുകളിൽ പൊതുദർശനത്തിനുവച്ചു. നിരവധി നേതാക്കളും പ്രവർത്തകരുമാണ് അന്തിമോപചാരമർപ്പിക്കാൻ വിവിധയിടങ്ങളിൽ എത്തിയത്. തുടർന്ന് വൈകിട്ടോടെ മൃതദ്ദേഹം സംസ്കരിച്ചു.