തീര്‍ത്തുകളയും... മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസിന്റെ മര്‍ദ്ദനം, ഭീഷണി
പാലക്കാട്: നെല്ലായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് കോമ്പാല, ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്യാം കുമാര്‍, സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ അനൂപ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. സിറ്റി ചാനലിന്റെ ക്യാമറ എറിഞ്ഞു തകര്‍ത്തു. അറസ്റ്റിലായ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. ഒറ്റപ്പാലം കോടതി വളപ്പില്‍ വച്ചായിരുന്നു ഇത്.

തീര്‍ത്തുകളയും എന്ന ഭീഷണിയും അക്രമികള്‍ മുഴക്കി. ''ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന കാലത്തും കേന്ദ്രത്തില്‍ ഭരണമില്ലാതിരുന്ന കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്. വെട്ടി നിന്നിട്ടുണ്ടെടാ... തീര്‍ത്തുകളയും'- ഭീഷണി ഇങ്ങനെ തുടര്‍ന്നു.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ശേഷം ഇവര്‍ ബൈക്കില്‍ ആണ് അവിടെ നിന്ന് പോയത്. പോലീസുകാര്‍ നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. ബൈക്കില്‍ പോകുന്നതിനിടയിലും ഭീഷണി തുടരുന്നുണ്ടായിരുന്നു. സ്വകാര്യ വാഹനത്തില്‍ ആണ് പ്രതികളെ പോലീസ് കോടതിയില്‍ എത്തിച്ചത്. ഈ വാഹനത്തെ പിന്തുടര്ന്നുകൊണ്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തിലും ഉണ്ടായിരുന്നു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications