കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനില്ലാതെ ഭാരവാഹി യോഗം; ആർഎസ്എസ് നീക്കത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി കൃഷ്ണദാസ്-ശോഭ പക്ഷം

കെ സുരേന്ദ്രനില്ലാതെ ഭാരവാഹി യോഗം; ആർഎസ്എസ് നീക്കത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി കൃഷ്ണദാസ്-ശോഭ പക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒന്നിന് പിന്നാലെ ഒന്നായി ബിജെപിയെ പ്രശ്നങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിന് കേന്ദ്ര നിലപാടോടെ തൽക്കാലം ശമനം ഉണ്ടായെങ്കിലും പ്രസിഡന്റില്ലാതെ വിളിച്ച ഭാരവാഹി യോഗം വിവാദമാകുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന അധ്യക്ഷ സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം വിളിച്ചത്. ഇതിനെതിരെ ഔദ്യോഗിക വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തി.

K Surendran

സ്ഥലത്ത് ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷന് ഗൂഗിൾ മീറ്റ് വഴി എവിടെ നിന്നും യോഗങ്ങളിൽ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തിൽ യോഗം ചേർന്നതാണ് പ്രതിഷേധത്തിന് കാരണമായത്. സംഘടന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള സുരേന്ദ്രൻ ഇന്ന് മാത്രമേ കേരളത്തിലെത്തൂ. അതിനിടെ അധ്യക്ഷനില്ലാതെ വിളിച്ച യോഗത്തിൽ നിന്ന് ഒദ്യോഗിക പക്ഷത്തെ രണ്ട് ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ആർഎസ്എസ് ഇടപ്പെടലിനെ തുടർന്ന് സംഘടനാ സെക്രട്ടറിയാണ് ഭാരവാഹിയോഗത്തിന് നേതൃത്വം നൽകിയത്. അധ്യക്ഷനോ ഉദ്ഘാടകനോ ഒന്നുമില്ലാതെയായിരുന്നു യോഗം. ജൂൺ പതിനാറുമുതൽ പാർട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളാണ് ചർച്ചയായത്. എന്ത് അടിയന്തര സ്വഭാവമുള്ള യോഗമാണെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന അധ്യക്ഷനില്ലാതെ യോഗം ചേർന്നത് ഉചിതമായില്ലെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം.

കേന്ദ്രനേതൃത്വത്തിന്റെ കർശനമായ ഇടപെടലുണ്ടായിരുന്നിട്ടും കഴിഞ്ഞ കോർ കമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം ശക്തമായ വിമർശനമാണ് സുരേന്ദ്രനുനേരെ ഉന്നയിച്ചത്. പുതിയ സാഹചര്യത്തിൽ ആർ.എസ്.എസ്. എങ്ങനെ ഇടപെടുന്നുവെന്നാണ് കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ നോക്കുന്നത്. പ്രസിഡന്റില്ലാതെ ചേർന്ന ഭാരവാഹിയോഗം തങ്ങളുടെ നിലപാടുകൾക്കുള്ള അംഗീകാരമായാണ് അവർ കാണുന്നത്.

അതേസമയം കൊടകര കുഴല്‍പണ കേസിലും സികെ ജാനു വിഷയത്തിലും മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിലും പെട്ട് പ്രതിസന്ധിയിലായ കെ സുരേന്ദ്രന് ആശ്വാസം. തത്കാലം സുരേന്ദ്രനെ മാറ്റുന്നതടക്കമുള്ള നടപടികള്‍ക്ക് കേന്ദ്ര നേതൃത്വം മുതിരില്ല. കഴിഞ്ഞദിവസം ദില്ലിയില്‍ എത്തിയ കെ സുരേന്ദ്രന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് സുരേന്ദ്രന് നേതൃത്വം പിന്തുണ അറിയിച്ചത്.

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
RSS called office bearers meeting without state president K Surendran protest in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X