കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: കേരള ബിജെപിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഒടുവില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. സുരേന്ദ്രനെതിരെ പരാതി നല്‍കിയ ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനില്‍ നിന്ന് പ്രതികരണം തേടുകയും ചെയ്തു. കേരളത്തിലെ വിവാദങ്ങളില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന് ഉടന്‍ കൈമാറും.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയമായ നീക്കങ്ങള്‍ ഉചിതമലെന്നും തോറ്റ പ്രസിഡന്റ് എന്ന വിളിപ്പേര് വരാതെ നോക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ സുരേന്ദ്രനോട് പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ...

സുരേന്ദ്രന്‍ വന്ന ശേഷം

സുരേന്ദ്രന്‍ വന്ന ശേഷം

കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ ശേഷമാണ് കേരളത്തിലെ ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായത്. സുരേന്ദ്രന്‍ പ്രമുഖ നേതാക്കളെ അവഗണിക്കുന്നു എന്നാണ് പരാതി. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയവര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തുവരികയും 24 നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

പൂര്‍ണമായും ഒഴിവാക്കരുത്

പൂര്‍ണമായും ഒഴിവാക്കരുത്

ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് ഇടപെട്ടത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ആര്‍എസ്എസ് നല്‍കിയ നിര്‍ദേശം സുരേന്ദ്രന്‍ അവഗണിച്ചിരുന്നു. പഴയ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കരുത് എന്ന നിര്‍ദേശമാണ് ലംഘിച്ചത്. അതിനിടെയാണ് ശോഭാ സുരേന്ദ്രന്‍ പരസ്യപ്പോരിന് ഇറങ്ങിയത്.

ഇങ്ങനെ പോയാല്‍ വട്ടപ്പൂജ്യമാകും

ഇങ്ങനെ പോയാല്‍ വട്ടപ്പൂജ്യമാകും

ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന തന്നെ അപ്രധാനമായ സംസ്ഥാന ഉപാധ്യക്ഷ പദവിയിലേക്ക് മാറ്റി എന്നായിരുന്നു ശോഭയുടെ പരാതി. സുരേന്ദ്രന്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ശോഭയെ പിന്തുണച്ചവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എറണാകുളത്തെ ഓഫീസില്‍

എറണാകുളത്തെ ഓഫീസില്‍

ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ ഇടപെട്ടത്. പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്തകാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് സുരേന്ദ്രനെ എറണാകുളത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയത്. ശേഷം ശോഭാ സുരേന്ദ്രനെയും വിളിപ്പിച്ചു.

പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍

പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍

പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ എന്ന പേര് വരാതെ നോക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ പദവി ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ബിജെപി വിഷയങ്ങള്‍ പരിഹരിക്കേണ്ട സ്ഥലം ആര്‍എസ്എസ് കാര്യാലയമല്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah
ഉടന്‍ നടപടി

ഉടന്‍ നടപടി

സുരേന്ദ്രനെതിരെ പരസ്യ പ്രതികരണം നടത്താനുണ്ടായ സാഹചര്യം ശോഭയില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ തയ്യാറുക്കുന്ന റിപ്പോര്‍ട്ട് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന് ഉടന്‍ സമര്‍പ്പിക്കും. അമിത് ഷാ , ജെപി നദ്ദ എന്നിവര്‍ക്കും കൈമാറും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

English summary
RSS calls K Surendran and Shobha Surendran to resolve in BJP rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X