ആർഎസ്എസ് നടത്തുന്നത് താലിബാൻ മോഡൽ ഭീകരനീക്കം; പാലക്കാട് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തിൽ പു.ക.സ
കോഴിക്കോട്; പാലക്കാട് സിനിമാ ഷൂട്ടിംഗ് തടഞ്ഞ ആർഎസ്എസ് നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം.ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ നീയാം നദിയെന്ന സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ആർഎസ്എസ് ഭീഷണി. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം.കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർ.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.
ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പുകസ പത്രകുറിപ്പിൽ പറഞ്ഞു. പൂർണരൂപം വായിക്കാം

പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആർ.എസ്.എസ്. ക്രിമിനലുകളുടെ നടപടിയിൽ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 'നിയാം നദി' എന്ന സിനിമയുടെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്ര മതിൽക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആർ.എസ്.എസുകാർ കടന്നു ചെന്ന് സിനിമയുടെ കഥ വിശദീകരിക്കാൻ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങൾ അവർ നശിപ്പിച്ചു. സിനിമയിൽ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർ.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സർഗ്ഗാവിഷ്ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.
എന്തായാലും ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ല. സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications