മാഹിയിലെ സിപിഎമ്മുകാരനെ കൊന്നത് ആര്‍എസ്എസ് തന്നെ? കൊലപാതകം ആഘോഷമാക്കി ആര്‍എസ്എസ്
Recommended Video

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആണ് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഷുഹൈബ് വധത്തിന് ശേഷം സംഘര്‍ഷമൊഴിഞ്ഞ് നിന്ന ചെറിയ ഇടവേളയ്ക്കിടെയായിരുന്നു രണ്ട് കൊലപാതകങ്ങളും അരങ്ങേറിയത്. വീണ്ടും ജില്ലയിലെ സ്ഥിതി സംഘര്‍ഷഭരിതമാക്കിയത്തിന്‍റെ ഉത്തരവാദിത്തം ബിജെപിയും സിപിഎമ്മും പരസ്പരം പഴിചാരുമ്പോള്‍ സിപിഎമ്മുകാരന്‍റെ കൊലപാതകം ആഘോഷിക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കൊലപാതകത്തില്‍ സന്തോഷം പങ്കുവെച്ചുള്ള പോസ്റ്റുകളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ട് കൊലപാതകങ്ങള്‍
സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിരൊയിലിനെ വെട്ടി കൊന്നത് പത്തംഗ സംഘമാണെന്ന് പോലീസ് വ്യക്താക്കി.ന്യൂമാഹിയില്‍ 2010 ല്‍ നടന്ന ഇരട്ടകൊലപാതകങ്ങളുടെ പ്രതികാരമാണ് ബാബുവിന്‍റെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ബിജെപി പ്രവര്‍ത്തകരായ വിജിത്ത് ഷിനോജ് എന്നിവരെയാണ് എട്ട് വര്‍ഷം മുന്‍പ് വെട്ടികൊലപ്പെടുത്തിയത്. ഒരു രാഷ്ട്രീയ കേസില്‍ മാഹി കോടതിയില്‍ ഹാജരായ ശേഷം ബൈക്കില്‍ തിരിച്ചു വരവേയായിരുന്നു ബോംബെറിഞ്ഞ ശേഷം ഇരുവരേയും വെട്ടികൊലപ്പെടുത്തിയത്.

ബാബു പ്രധാന സൂത്രധാരന്‍
സംഭവത്തില്‍ കൊടി സുനി ഉള്‍പ്പെടെ 16 പേരായിരുന്നു പ്രതികള്‍.ഈ കൊലപാതകത്തിന്‍റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ബാബു എന്ന് നേരത്തേ ബിജെപി ആരോപിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം ബാബുവിനെ വെട്ടിക്കൊന്നതിന്‍റെ പ്രതികാരമായാണ് ഷനോജിനെ വെട്ടികൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം ആഘോഷമാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ആത്മാക്കള്‍ പുഞ്ചിരിക്കുന്നുണ്ടാകും
സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം വടികൊടുത്ത് അടി വാങ്ങിയെന്ന ന്യായീകരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ശരത് സച്ചു എന്ന സജീവ ആര്‍ എസ്എസ് പ്രവര്‍ത്തകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ‘ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും' ഇങ്ങനെയാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്.

ഉഗ്രശേഷിയുള്ള ബോംബുകള്‍
കണ്ണൂരില്‍ ആര്‍എസ്എസ് കൊലപാതകത്തിന് കോപ്പ് കൂട്ടുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്ന് കഴിഞ്ഞ ദിവസം ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തിരുന്നു. ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബുകളും നിര്‍മിക്കാന്‍ സൂക്ഷിച്ച ഐസ്‌ക്രീം ബോളുകളുമാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് സമീപ പ്രദേശമായ മാഹിയിൽ കൊലപാതകം നടന്നത്.












Click it and Unblock the Notifications