'ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുകയും മോദി അത് നടപ്പാക്കുകയുമാണ്'; എംഎ ബേബി
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റിയേക്കുമെന്ന വിവാദങ്ങൾക്കിടെ ബിജെപിയേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എംഎ ബേബി. ആർ എസ്സ് എസ്സ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുകയും മോദി അത് നടപ്പാക്കുകയുമാണെന്ന് ബേബി കുറ്റുപ്പെടുത്തി.
'ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിലും ഭാരത് എന്ന് എഴുതുമ്പോൾ ഭരണഘടനാ നിർമാണസഭയുടെ കാലത്ത് തള്ളിക്കളയപ്പെട്ട ആർഎസ്എസ് വാദം വീണ്ടും ഉയർത്തുകയാണ്. ഭാരത് എന്ന് പേര് മാറ്റണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു, അതിനാൽ രാജ്യത്തിൻറെ പേര് മാറ്റി എന്ന് സർക്കാരിന് തീരുമാനിക്കാനാവുന്നത്ര ലളിതമല്ല കാര്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

'ആർ എസ്സ് എസ്സ് തലവൻ മോഹൻ ഭാഗവത് കല്പിക്കുന്നു, മോഡിസർക്കാർ ചെയ്യുന്നു! വ്യാജവിവാദങ്ങളുണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഇന്ത്യയുടെ ജനാധിപത്യത്തിൻറെയും മതേതരത്വത്തിൻറെയും കെട്ടുറപ്പിൻറെയും ഐക്യത്തിന്റെ തന്നെയും വിധി നിർണയിക്കാൻ പോകുന്ന ഈ വേളയിൽ പൊള്ളയായ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ നീറുന്നപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നോക്കുകയാണ് ഈ സർക്കാർ.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതായിരുന്നു ആദ്യമുയർത്തിയ ആകാശകുസുമം. ഇന്ത്യപോലെ സങ്കീർണതകളുള്ള ഒരു രാജ്യത്ത് ഇത് ഒട്ടും അഭികാമ്യമല്ല എന്നു മാത്രമല്ല പ്രായോഗികവുമല്ല എന്ന് നരേന്ദ്ര മോദി സർക്കാരിന് അറിയാഞ്ഞിട്ടല്ല. കുറച്ച് നാളത്തേക്ക് കുറച്ചുപേർ ഇതും ചർച്ച ചെയ്തു നടന്നുകൊള്ളുമല്ലോ എന്നാണ് അവർ കരുതുന്നത്. മറിച്ച് മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇവർ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.അതുപോലെ ഒരു പൊയ് വെടിയാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കി മാറ്റാം എന്നത്.
ഇന്ത്യ അഥവാ ഭാരതം എന്ന് നമ്മുടെ ഭരണഘടന തന്നെ രാഷ്ട്രത്തിൻറെ പേര് നിശ്ചയിച്ചിരിക്കുന്നു. ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. സിപിഐഎമ്മിൻറെ പേര് തന്നെ ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യൻ ഭാഷകളിലും ഭാരത് കീ കമ്യൂണിസ്റ്റ് പാർടി (മാർക്സ് വാദി) എന്നാണെഴുതാറ്. ഭാകാപ (മാ) എന്ന് ചുരുക്കപ്പേര്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പൊതുവേ ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നു.
പക്ഷേ, ഔദ്യോഗികാവശ്യങ്ങൾക്ക് ഇംഗ്ലീഷിലും ഭാരത് എന്ന് എഴുതുമ്പോൾ ഭരണഘടനാ നിർമാണസഭയുടെ കാലത്ത് തള്ളിക്കളയപ്പെട്ട ആർഎസ്എസ് വാദം വീണ്ടും ഉയർത്തുകയാണ്. ഭാരത് എന്ന് പേര് മാറ്റണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു, അതിനാൽ രാജ്യത്തിൻറെ പേര് മാറ്റി എന്ന് സർക്കാരിന് തീരുമാനിക്കാനാവുന്നത്ര ലളിതമല്ല കാര്യങ്ങൾ. ഇന്ത്യ എന്നതിന് ഭാരതം എന്നും പേരുണ്ട് എന്ന് ഇന്ന് അംഗീകരിച്ചു വരുന്ന രീതി തുടരുക തന്നെ വേണം. അതിദീർഘകാലത്തെ നമ്മുടെ ചരിത്രത്തിൻറെ ഭാഗമാണ് ഇന്ത്യ എന്ന പേര്.
ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന, ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാൻ കൂട്ടുനില്ക്കുന്ന, കീഴ് ജാതികളെ അടിച്ചമർത്തുന്ന, സ്ത്രീകളെ അടിച്ചമർത്തുകയും പുറകോട്ടുവലിക്കുകയും ചെയ്യുന്ന ഒരു പിന്തിരിപ്പൻ സർക്കാരാണ് ഇന്ത്യയിൽ ഇന്നുള്ളത്.
അദാനിയുടെയും അംബാനിയുടെയും മറ്റു ചില കുത്തകമുതലാളിമാരുടെയും താല്പര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഈ സർക്കാർ മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ ഇടവരുത്തുകയാണ്. ഇവയൊക്കെയാണ് വരുന്ന തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നങ്ങൾ.വർഗ്ഗീയഫാസിസവും. അല്ലാതെ പേര് ഭാരതം എന്നാക്കണോ എന്നതല്ല. മോദി കൊണ്ടുവരുന്ന മറ്റു വീൺവാക്കുകളും അല്ല.അദാനിക്കും അംബാനിക്കും വേണ്ടി പ്രവർത്തിക്കുന്ന വർഗ്ഗീയസർക്കാരോ ഇന്ത്യക്കാർക്ക് വേണ്ട മതേതര സർക്കാരോ എന്നതാണ് ചോദ്യം.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില് തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന് ആരംഭിച്ചു'; ആ വളര്ച്ച അസൂയാവഹം












Click it and Unblock the Notifications