കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി സൃഷ്ടിക്കാനായി ആര്‍ എസ് എസ് മേധാവി ജനസംഖ്യാ പ്രശ്നം ഉയർത്തുന്നു: കെടി കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: വിജയദശമിദിനപ്രസംഗത്തിലും ആർ എസ് എസ് മേധാവിമോഹൻ ഭഗവത് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമാകുന്നുവെന്ന ഭീതി സൃഷ്ടിക്കാനായി ജനസംഖ്യാ പ്രശ്നം ഉയർത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. ജനസംഖ്യാപ്രശ്നത്തെ മതപരവും വംശീയവുമായൊരു പ്രശ്നമാക്കി അവതരിപ്പിക്കുകയെന്നതാണ് നാസികളെ പോലെ ആർ എസ് എസുകാരുടെയും സ്ഥിരം പരിപാടി. ഭൂപരിക്ഷസമുദായത്തിൽ പ്പെട്ടവരിൽ,ഇതാ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമാകുന്നു സമ്പത്തും അവസരങ്ങളുമെല്ലാം അവർ തട്ടിയെടുക്കുന്നുവെന്ന ഭീതി പടർത്തുക എന്ന ഫാസിസ്റ്റുകളുടെ പ്രചാരണ തന്ത്രമാണിതെന്നും കെടി കുഞ്ഞിക്കണ്ണന്‍ വിമര്‍ശിക്കുന്നു.

ദശകങ്ങളായി എല്ലാ കാര്യത്തിലും ഭൂരിപക്ഷ സമുദായം അവഗണനയും പീഢനങ്ങളും നേരിടുന്നുവെന്ന പ്രതീതി സ്യഷ്ടിക്കുന്ന പ്രചാരണമാണ് ആർ എസ് എസുകാർ നടത്തി കൊണ്ടിരിക്കുന്നത്. ഹിന്ദുക്കൾ രണ്ടാം കിട പൗരന്മാരായി കൊണ്ടിരിക്കുന്നുവെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മേൽകൈ നേടുകയാണെന്നുമുള്ള പ്രചാരണമാണ് കേരളത്തിലും സംഘികൾ കുറെക്കാലമായി നടത്തി കൊണ്ടിരിക്കുന്നത്.

 ktd

പി പരമേശ്വരൻ മുതൽ കുമ്മനം,ശശികല വരെയുള്ള വിദ്വേഷപ്രചാരകന്മാർ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ പടർത്തുന്നതിനായി ജനസംഖ്യാസിദ്ധാന്തത്തെയും സമർത്ഥമായ രീതിയിൽ ഉപയോഗിക്കുന്നതാണ് കഴിഞ്ഞ കുറെക്കാലമായി കേരളത്തിലും കണ്ടത്. എല്ലാ രംഗത്തും ജൂതർ മേൽക്കൈ നേടുന്നുവെന്ന വ്യാജ പ്രചരണങ്ങളിലൂടെയാണ് ഹിറ്റ്ലർ ആര്യവംശ മേധാവിത്വത്തിലധിഷ്ഠതമായ നാസിസത്തെ വളർത്തിയെടുത്തത്.

കടുത്ത ജൂതവിരുദ്ധത ദശലക്ഷക്കണക്കിന് നിരപരാധികളായ സ്ത്രീ പുരുഷന്മാരുടെ കൂട്ടക്കൊലകളിലാണവസാനിച്ചത്..ഇന്ത്യയിൽ ദേശീയാധികാരം കയ്യടക്കിയ സംഘികൾ പൗരത്വം നിയമം ഭേദഗതി ചെയ്തും കുടിയേറ്റക്കാരായ പാവങ്ങളായ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ കയ്യേറ്റക്കാരെന്ന് മുദ്രയടിച്ചു വേട്ടയാടുകയാണ്. ജനസംഖ്യാനിയമമുണ്ടാക്കിയും ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ പുതിയ ആയുധങ്ങൾ ഉണ്ടാക്കാനാണ് സംഘികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധതയിലൂടെ ഹിന്ദുത്വ വാദത്തിലേക്ക് ഭൂരിപക്ഷമതത്തിൽ പെട്ടവരെ ഏകീകരിച്ചെടുക്കുന്നതിലാണല്ലോ
സംഘികൾ ഉത്സുകരായിരിക്കുന്നത്.

അതിനായുള്ള ഏത് തരം കുത്സിത നീക്കങ്ങളും വിദ്വേഷ പ്രചരണവും യാതൊരു വിധ മനസാക്ഷി കുത്തുമില്ലാതെ സംഘികൾ തങ്ങൾക്ക് കൈവന്ന ദേശീയാധികാരം ഉപയോഗിച്ചവർ നടത്തുമെന്നതാണ് സമീപകാലത്ത് നമുക്ക് കാണാൻ കഴിഞ്ഞത്. ഹിന്ദുത്വത്തിൻ്റ ന്യൂനപക്ഷ വിരുദ്ധമായ അപരത്വ നിർമ്മിതിക്കാവശ്യമായ അജണ്ടയുടെ ഭാഗമാണ് ആർ എസ് എസിൻ്റ ജനസംഖ്യാസിദ്ധാന്തമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതായത് ഭഗവതിൻ്റെ ഇന്നത്തെ പ്രസംഗത്തിലന്തർലീനമായി കിടക്കുന്നത് അവരുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ അജണ്ടയിൽ നിന്നുള്ള വിഷം തുപ്പലാണെന്നും സി പി എം നേതാവ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Who Is Bhupendra Patel? New Gujarat Chief Minister | Oneindia Malayalam

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: കോൺഗ്രസിൽ തർക്കം രൂക്ഷം;ഇടഞ്ഞ് നേതാക്കൾ..പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ശിവകുമാർ?

English summary
RSS chief raises population issue to create fear: kt kunhikannan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X